കോവിഡ്19ന് എതിരെ കേരളം ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. സമൂഹത്തിന്റെ പിന്തുണയോടെ വൈറസിന്റെ വ്യാപനം പൂര്‍ണമായും തടയാന്‍ നമുക്ക് സാധിക്കും. സംസ്ഥാനത്തോടൊപ്പം കോവിഡ് 19നെതിരെ പൊരുതാന്‍ ആരോഗ്യകുടുംബക്ഷേമവകുപ്പ് ആരോഗ്യ പ്രവര്‍ത്തകരെ ക്ഷണിക്കുന്നു. ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകള്‍/വീടുകളിലെ സേവനത്തിനും, വാര്‍ഡുകളിലെ രോഗീപരിചരണത്തിനും , വിമാനത്താവളങ്ങൾ, തുറമുഖങ്ങള്‍, റെയിൽവേ സ്റ്റേഷന്, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ സ്ക്രീനിങ്ങിനുമാണ് പ്രവര്‍ത്തിക്കേണ്ടത്. സന്നദ്ധരായിട്ടുള്ളവര്ക്കു താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ അപേക്ഷ നല്‍കാം. ആരോഗ്യ കുടുംബക്ഷേമവകുപ്പ് നിങ്ങളെ ബന്ധപ്പെടുന്നതാണ്.
https://forms.gle/3FtcS7ovp1YGG9539