കേരളത്തിലും കോവിഡ് 19 (കൊറോണ) വൈറസ് രോഗം വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ എറണാകുളം–അങ്കമാലി മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ആൻറണി കരിയൽ പിതാവ് ഇന്ന് പുറത്തിറക്കിയ സർക്കുലർ 2/2020 പ്രകാരം മാർച്ച് 2020 അവസാനം വരെയുള്ള കുടുംബ യൂണിറ്റ് മീറ്റിങ്ങുകൾ, സെൻട്രൽ കമ്മിറ്റി മീറ്റിങ്ങുകൾ, യൂണിറ്റുകളിൽ നടത്തപ്പെടുന്ന കുരിശിൻറെ വഴി, കൂട്ടം കൂടിയുള്ള ഭവന സന്ദർശനങ്ങൾ, മാർച്ച് 29ന് ഫൊറോനാ തലത്തിൽ നിശ്ചയിച്ച മലയാറ്റൂർ തീർത്ഥാടനം എന്നിവ മാറ്റിവെച്ചതായിട്ടുള്ള സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് തീരുമാനം അറിയിക്കുന്നു.
മറ്റു ഒഴിവാക്കപ്പെടേണ്ടതും പാലിക്കേണ്ടതും ആയ കാര്യങ്ങൾ ഇതിനോടൊപ്പം അയക്കുന്ന അതിരൂപതാ സർക്കുലർ പ്രകാരം എല്ലാവരും പാലിക്കുവാൻ പ്രത്യേകം അഭ്യർത്ഥിക്കുന്നു.
ആരും ആശങ്കപ്പെടാതെ രോഗപ്രതിരോധ മാർഗങ്ങളിൽ സ്വന്തം സുരക്ഷയ്ക്കന്നോണം ജാഗ്രതയോടെ കോവിഡ് 19 (കൊറോണ) വൈറസ് രോഗത്തിനെതിരെ ഓരോരുത്തരും പ്രതിരോധിക്കണം എന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു.
ബന്ധപ്പെട്ട കുടുംബ യൂണിറ്റ് പ്രസിഡണ്ടുമാർ അതാത് കുടുംബ യൂണിറ്റ് അംഗങ്ങളെ ഇക്കാര്യം അറിയിക്കുവാനും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ബോധവൽക്കരണവും നടത്തുവാൻ ശ്രമിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
“അവിടുന്നു തന്റെ വചനം അയച്ച്, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു.”
(സങ്കീര്‍ത്തനങ്ങള്‍ 107 : 20). ദൈവവിശ്വാസികളായ നാം ഓരോരുത്തരും രോഗപ്രതിരോധത്തിനായി പ്രാർത്ഥിക്കുവാനും ഈ രോഗം ഭൂമിയിൽ ഇല്ലാതാക്കുവാനും നമുക്ക് ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം.
സ്നേഹപൂർവ്വം,
വൈസ് ചെയർമാൻ&ജനറൽ സെക്രട്ടറി
കുടുംബയൂണിറ്റ് കേന്ദ്രസമിതി,
സെൻറ് മേരീസ് ഫൊറോന ചർച്ച്, കൊരട്ടി.