Site icon Ente Koratty

കൊരട്ടിയിലെ മറക്കാനാവാത്ത ഓണദിനം – Fr. ഡേവിസ് ചിറമ്മേലിനൊപ്പം

ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊരട്ടിയിൽ നടന്ന ഓണകൂട്ടായ്മ 2022 ഒരു നാടിന്റെ സാംസ്ക്കാരത്തിന്റെയും, സാഹോദര്യത്തിന്റെയും, കരുതലിന്റെയും ഉണർത്തുപാട്ടായി മാറി. കൊരട്ടിയിലെ എല്ലാ സാമൂഹ്യ സംസ്‍കാരിക സംഘടനകളും, എല്ലാ മതവിഭാഗങ്ങളും ആബാലവൃദ്ധം ജനങ്ങളും കൊരട്ടിയുടെ ഈ ഓണ കൂട്ടായ്മയുടെ ഭാഗമായി. കാരുണ്യത്തിന്റെ കാവൽ മാലാഖയായ ചിറമേൽ അച്ചൻ തന്നെ ഓണസദ്യ വിളമ്പുന്നതിന്റെ നേതൃത്വം ഏറ്റെടുത്തപ്പോൾ വൈദികരും, ജനപ്രതിനിധികളും യുവതികളും യുവാക്കളും ഉൾപ്പെടെ ഒരു വൻ ജനാവലി തന്നെ ഓണ സദ്യ വിളമ്പികൊടുക്കുവാൻ മുന്നോട്ടു വന്നു.

ഈ കൂട്ടായ്മക്കു ആശംസ അർപ്പിക്കുവാൻ ചാലക്കുടി MLA സനീഷ്കുമാർ ജോസഫ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ടരുമടത്തിൽ, കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പീ. സി ബിജു, പോലീസ് SHO അരുൺ B.K., കൊരട്ടി സെന്റ്.

മേരിസ് ഫൊറോന വികാരി ഫാ. ജോസ് ഇടശ്ശേരി, ഫാ.ഡേവിസ് ചിറമേൽ ചാരിറ്റിബിൾ ട്രസ്റ്റ് ചെയർമാൻ രാജൻ തോമസ്, മാനേജിംഗ് ട്രസ്റ്റി സി.വി ജോസ് , സജി ജോർജ് വെളിയത്ത്, Adv. പോൾസൺ, ജോസഫ് വര്ഗീസ് വെളിയത്ത്, റെൻസ് തോമസ്, കൊരട്ടി മുസ്ലിം പള്ളി ഇമാം , ത്രിതല പഞ്ചായത്ത് മെമ്പർമാർ,എന്നിവരടക്കം പ്രമുഖ വ്യക്തിത്വങ്ങൾ എത്തി ചേർന്നു. പാഥേയത്തിന്റെ നേതൃത്വത്തിൽ ഓണക്കോടിയും നൽകുകയുണ്ടായി.
ആയിരത്തോളം പേർ പങ്കെടുത്ത ഓണസദ്യ, കൊരട്ടിയുടെ കൂട്ടായ്മയുടെ ഒരു വലിയ വിളംബരമായി മാറി..
വീഡിയോ കാണുക..

Exit mobile version