Site icon Ente Koratty

തിരുമുടിക്കുന്നിൽ മോഷണം പതിവാകുന്നു- അധികാരികൾ നടപടിയെടുക്കണം

Illustration of a Robbery on a white background

തിരുമുടിക്കുന്ന് : വാലുങ്ങാമുറി പി.ഡി.ഡി.പി. പാൽ സംഭരണ- വിതരണ സൊസൈറ്റിയിൽ മോഷണം നടന്നു. മുകളിലെ നിലയിലെ ഷട്ടർ കുത്തിതുറന്നാണ് മോഷണം നടത്തിയതെന്ന് കരുതപ്പെടുന്നു. രാവിലെ സൊസൈറ്റി തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മേശ കുത്തിതുറന്ന നിലയിൽ കണ്ടത്. ഉടനെതന്നെ സെക്രട്ടറി ഷീജ കൊരട്ടി ഗ്രാമ പഞ്ചായത്ത് വികസന കാര്യ കമ്മിറ്റി ചെയർമാൻ അഡ്വ. കെ. ആർ. സുമേഷിനെ വിവരം അറിയിക്കുകയും അദ്ദേഹം കൊരട്ടി പോലീസിൽ വിളിച്ച് വേണ്ട നടപടികൾ എടുക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കൊരട്ടി പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഘം പ്രസിഡന്റ് ടോമി പെരേപ്പാടൻ പോലീസിൽ രേഖാമൂലം പരാതി നൽകി.  രണ്ടാഴ്ച മുൻപാണ് തിരുമുടിക്കുന്ന് പള്ളിയുടെ വടക്കേ കപ്പേളയിലും പെരേപ്പാടൻ നെൽസന്റെ പലചരക്ക് കടയിലും മോഷണം നടന്നത്. തിരുമുടിക്കുന്ന്, വാലുങ്ങാമുറി പ്രദേശത്ത് പോലീസിന്റെ നൈറ്റ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Exit mobile version