Site icon Ente Koratty

ആഗോള മലയാളി സമൂഹത്തിനിടയിൽ – കൊരട്ടിക്കു പൊൻതൂവലായി GT Education കൊരട്ടിയും

GAT (ഗോപുരൻ ആന്റണി തോമസ് ) മെമ്മോറിയൽ Basic English Speaking course @Rs.100 ന്റെ മൂന്നാം ബാച്ചിന് ഇന്ന് തുടക്കം. Entekoratty.Com ഓൺലൈൻ ന്യൂസ്‌ പോർട്ടലും ,GT Education കൊരട്ടിയും സംയുക്തമായി സംഘടിപ്പിക്കുന്ന GAT മെമ്മോറിയൽ Basic English Speaking കോഴ്സ് ഇന്ന്(September 16,8.30pm IST) ആരംഭിക്കുന്നു.

ഒരു ബാച്ച് മാത്രമായി ഉദേശിച്ചിരുന്ന ഈ ട്രെയിനിങ് പ്രോഗ്രാം ഇതിനകം തന്നെ ആഗോള മലയാളസമൂഹത്തിന്റെ സവിശേഷ ശ്രദ്ധപിടിച്ചു പറ്റി. ഇംഗ്ലീഷ് സംസാരിക്കുവാൻ താല്പര്യമുള്ള ഏതൊരു വ്യക്തിക്കും പ്രായഭേദമില്ലാതെ പങ്കെടുക്കുവാൻ കഴിയുന്നതും പ്രേത്യക തയാറാക്കിയ പാഠ്യപദ്ധതിയിലൂടെയുള്ള ലളിതമായ അധ്യാപന ശൈലിയും ഈ ട്രെയിനിങ് പ്രോഗ്രാമിനെ വേറിട്ടതാക്കുന്നു.സവിശേഷമായ ഈ കോഴ്സ്, രണ്ടു ബാച്ചിലായി പങ്കെടുത്ത, കേരളത്തിനകത്തും വിദേശത്തുമുള്ള 80 ഓളം പേരുടെ പ്രേത്യക അഭിനന്ദനങ്ങൾക്കു സാക്ഷ്യമായി.

ഇതിലൂടെ GT Education കൊരട്ടി വിദ്യാഭ്യാസ രംഗത്തു പ്രേത്യകിച്ചും ഇംഗ്ലീഷ് പഠനരംഗത്ത് മാതൃകപരമായ മാറ്റമാണ് സ്രഷ്ടിച്ചിരിക്കുന്നത്. മാത്രവുമല്ല 5 ദിവസം നീണ്ടു നിൽക്കുന്ന ഈ ട്രെയിനിങ് പ്രോഗ്രാം വെറും 100 രൂപക്ക് ഇംഗ്ലീഷ് പഠിതാക്കൾക്ക് നൽകുവാൻ കഴിഞ്ഞതും ഈ കോവിഡ് കാലത്തെ സാമൂഹ്യപ്രതിബദ്ധതയുടെ വലിയ അളവുകോലായി പങ്കെടുത്തവർ വിലയിരുത്തി.

ഇന്ന് ആരംഭിക്കുന്ന ബാച്ചിൽ ജോയിൻ ചെയുവാൻ താല്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയുന്നതിലേക്കായിതാഴെ കാണുന്ന whats app ലിങ്കിൽ click join ചെയാം.
https://chat.whatsapp.com/IokxMr4RYsP1RNtpR3znJa
സീറ്റുകൾ പരിമിതം.

Exit mobile version