Site icon Ente Koratty

ഫാ.ഡേവിസ് ചിറമേൽ ട്രസ്റ്റ്-Hunger hunt project ‘അമ്മച്ചിയുടെ അടുക്കള’ക്ക് കൊരട്ടിയിൽ ഗംഭീരതുടക്കം

കഴിഞ്ഞ ഓഗസ്റ്റ് 17 (ചിങ്ങം 1) നു ഉത്ഘാടനം ചെയ്യപ്പെട്ട ‘അമ്മച്ചിയുടെ അടുക്കള’ ക്ക് വലിയ പിന്തുണയാണ് ജനങ്ങൾ നൽകിയത്. Fr.ഡേവിസ് ചിറമേൽ ട്രസ്റ്റ്‌ Hunger Hunt പ്രോജക്ടിന്റെ ഭാഗമായ അമ്മച്ചിയുടെ അടുക്കളയിലൂടെ ഉപജീവനമാർഗ്ഗമില്ലാതെ ബുദ്ധിമുട്ടുന്ന കുറച്ചുപേർക്കെങ്കിലും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപെടുകയാണ്.

കൊരട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ P.C.ബിജു ഉത്ഘാടനം നിർവഹിച്ചു.ഫാ.ഡേവിസ് ചിറമേൽ, കൊരട്ടി പള്ളി വികാരി ഫാ.ജോസ് ഇടശ്ശേരി, പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങളായ അഡ്വ. K.R.സുമേഷ്, കുമാരി ബാലൻ, ഫാ.ഡേവിസ് ചിറമേൽ ട്രസ്റ്റ്‌ ഭാരവാഹികളായ രാജൻ തോമസ്,C.V.ജോസ്, ജോസഫ് വര്ഗീസ് വെളിയത്ത്‌, സജി ജോർജ് വെളിയത്ത്‌, ഷൈന ജോർജ് എന്നിവർ പ്രസംഗിച്ചു. വിശിഷ്ട സേവനത്തിനു രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ ടോമി സെബാസ്റ്റ്യൻ IPS, കൊരട്ടി പോലീസ് ASI സതീശൻ മടയത്ത്‌ എന്നിവരെ യോഗത്തിൽ ആദരിച്ചു.

Exit mobile version