എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പരിസ്ഥിതിവാരത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രകൃതി സൗഹൃദ വിദ്യാർത്ഥി അവാർഡിന് ജില്ലയിൽ അർഹയായ അൽഫിയ കരീമിന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ.അൽറെസിൻ ഉപഹാരം സമർപ്പിച്ചു .
സ്കൂൾ പഠനകാലം മുതൽ തന്നെ പച്ചക്കറി കൃഷിയിലൂടെയും എൻ.എസ്.എസ് ,വായനശാല തുടങ്ങിയ കൂട്ടായ്മകളിലൂടെ പൊതു സമൂഹത്തിന് ഉപകാരപ്രദമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുകയും കൊറോണ മഹാമാരി കാലത്ത് കൂടുതലായി അടച്ചിട്ട പ്രദേശങ്ങളെ കേന്ദ്രീകരിച്ച് അവിടേക്ക് ആവശ്യമായ ഡെറ്റോൾ സാനിറ്റൈസർ മുതലായവ എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി വായനശാല മുഖേനെ അവർക്ക് വേണ്ടതായ സഹായങ്ങളും അൽഫിയയുടെ നേതൃത്തത്തിൽ നൽകി വരുന്നു.
വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ വീട്ടിൽ തന്നെ ജൈവ കൃഷിരീതിയിലൂടെ ഉൽപ്പാദിപ്പിച്ച് ഒരുപാട് വിദ്യാർത്ഥികൾക്ക് ഇതിനോടകം പ്രചോദനമായി മാറി കഴിഞ്ഞു.
ഇതെല്ലം പരിഗണിച്ചാണ് അൽഫിയയെ അവാർഡിനായി തിരഞ്ഞെടുത്തത്.
വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ കടലായി സ്വദേശിയായ അൽഫിയ നിലവിൽ കണ്ണൂർ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ഒന്നാം വർഷ നിയമ വിദ്യാർത്ഥിയാണ്.
എം.എസ്.എഫ് ജില്ലാ ജനറൽ സെക്രെട്ടറി ആരിഫ് പാലയൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഇബ്രാഹിം ഹാജി,ഗ്രാമപഞ്ചായത്ത് മെമ്പർ കെ എ സദഖത്തുള്ള,മുസ്‌ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രെട്ടറി അലിയാർ,എം.എസ്.എഫ് ജില്ലാ സെക്രെട്ടറി സി എ സൽമാൻ ,എം.എസ്.എഫ് വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്ഷംഷാദ് ,ജനറൽ സെക്രെട്ടറി അസ്‌ലം കടലായി എന്നിവർ പങ്കെടുത്തു
എം.എസ്.എഫ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം ജനറൽ സെക്രെട്ടറി എം.ഐ.സകരിയ സ്വാഗതവും, ജില്ലാ ട്രഷറർ കെ വൈ അഫ്സൽ നന്ദിയും പറഞ്ഞു.