കൊരട്ടി ഗ്രാമപഞ്ചായത്തിൽ പതിനാറാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന നിർധനനായ ഓട്ടോറിക്ഷ തൊഴിലാളി തെക്കും തല ഷാജിയുടെ മകളായ കെ സി യ തിരുവനന്തപുരം തക്ഷശില സിവിൽ സർവീസ് അക്കാഡമിയിൽ പഠിക്കുന്നതിനിടയിലാണ് കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ കേടായത്. എന്നാൽ ഒരു ഫോൺ വാങ്ങാൻ സാധിക്കാതിരുന്ന കുടുംബം പല സംഘടനകളോടും പറഞ്ഞിട്ടും നടന്നില്ല. ഇവരുടെ ദുരിതം അറിഞ്ഞ യൂത്ത് കോൺഗ്രസ് നേതാവ് സച്ചിൻ രാജാണ് മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയുടെ നമ്പർ കൈമാറിയത്.കുടുംബം ഉടൻ ഉമ്മൻ ചാണ്ടിയെ ബന്ധപ്പെടുകയും തങ്ങളുടെ അവസ്ഥ ത അറിയിക്കുകയും ചെയ്തു.കുട്ടിയ്ക്ക് പഠനാവശ്യത്തിന് മൊബൈൽ ഫോൺ ഉടൻ എത്തിക്കാനുള്ള ഏർപ്പാട് ചെയ്തു കൊള്ളാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.ഏറെ വൈകാതെ തന്നെ കുട്ടിയുടെ വീട്ടിലെത്തിയ ഉമ്മൻ ചാണ്ടിയും മകൻ ചാണ്ടി ഉമ്മനും മൊബൈൽ ഫോൺ കൈമാറി. നന്നായി പഠിച്ച് സിവിൽ സർവീസ് നേടിയെടുക്കണമെന്ന് ആശംസകൾ നേർന്നാണ് അദ്ദേഹവും മകനും മടങ്ങിയത്. ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ്,യൂത്ത് കോൺഗ്രസ് നേതാവ് സച്ചിൻരാജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗം സജീർ ബാബു,ബ്ലോക്ക് ഭാരവാഹികളായ പി.വി.വേണു, മനേഷ് സെബാസ്റ്റ്യൻ, ഫിൻ സോ തങ്കച്ചൻ, മുതിർന്ന കോൺഗ്രസ് നേതാവ് സി.സി.മാത്തൻ, കെ എസ് യു നേതാക്കളായ ടിബിൻ കളത്തിൽ, ആൽഫിൻ, വി.ആർ അനന്തു, ഡിൻ്റോ പോൾ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.