തിരുമുടിക്കുന്ന് : കൊരട്ടി മുടപ്പുഴ സെൻറ് മേരിസ് എൽ.പി. സ്കൂളിലെ നിർധനരായ മൂന്ന് വിദ്യാർത്ഥികൾക്കും, ചിറങ്ങര എം.എസ്. യു.പി. സ്കൂളിലെ വിദ്യാർഥിനിക്കും ഓൺലൈൻ പഠന ത്തിന് ആവശ്യമായ മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. ഓൺലൈൻ പഠനത്തിന് ഫോൺ ഇല്ലാതെ വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നുണ്ടെന്ന് മനസ്സിലാക്കിയ കൊരട്ടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ പോൾസി ജിയോയുടെ നേതൃത്വത്തിൽ കെ.സി.വൈ.എം. മുടപ്പുഴ, മുടപ്പുഴ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, പൊങ്ങം ഹോളി ഫാമിലി സിസ്റ്റേഴ്സ് എന്നിവർ ചേർന്ന് നാല് മൊബൈൽ ഫോണുകളാണ് നൽകിയത്. വാർഡ് മെമ്പർ പോൾസിജിയോ അധ്യക്ഷത വഹിച്ചു. തിരുമുടിക്കുന്ന് പള്ളി അസിസ്റ്റൻറ് വികാരി ഫാ. അലക്സ് മേക്കാൻതുരുത്തിൽ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പ്രധാന അധ്യാപിക ഇ.എം. ജോയ്സി, സീനിയർ അധ്യാപിക പി. ഗീത, ഹോളി ഫാമിലി മദർ സുപ്പീരിയർ സിസ്റ്റർ അഞ്ജന, കെ.സി.വൈ.എം. അംഗങ്ങളായ ക്രിസ്റ്റിൻതോമസ്, ആൽബിൻ പോൾ പെരേപ്പാടൻ, ക്ലബ്ബ് പ്രതിനിധി ജിനുജോണി എന്നിവർ പ്രസംഗിച്ചു.
ഓൺലൈൻ പഠനത്തിന് ഫോണുകൾ വിതരണംചെയ്തു
