Site icon Ente Koratty

V. V. ജോർജിന്റെ രണ്ടാം ചരമവാർഷികദിനത്തിൽ -വേറിട്ടപ്രവർത്തനങ്ങളുമായി കൊരട്ടി കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി

പ്രമുഖ കോൺഗ്രസ്‌ നേതാവും ,കൊരട്ടി മുൻ മണ്ഡലം വൈസ് പ്രസിഡന്റും INTUC നേതാവും തൃശ്ശൂർ ജില്ലാ ഓട്ടോ തൊഴിലാളി ജനറൽ സെക്രട്ടറിയും ആയിരുന്ന V.V. ജോർജ് ന്റെ രണ്ടാം ചരമവാർഷികദിനം കൊരട്ടി കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മണ്ഡലം പ്രസിഡന്റ്‌ MA രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു . MLA .സനീഷ് കുമാർ ജോസഫ് ഉത്ഘാടനം ചെയ്തു. ജോർജ് പ്രവർത്തിച്ചു വന്ന തൊഴിലാളി മേഖലയിലുള്ള ഓട്ടോ തൊഴിലാളികൾക്ക് MLA കെയറിന്റെ ഭാഗമായി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. അനുസ്മരണത്തിനോടനുബന്ധിച്ച് കൊരട്ടി പാഥേയത്തിൽ ഭക്ഷണപൊതികൾ നൽകി. ഓൺലൈൻ പഠനത്തിനായി ജോർജ്ജ് ന്റെ കുടുംബം നൽകിയ സ്മാർട്ട് ഫോൺ ആശ്രയ ഫ്ലാറ്റിലെ വിദ്യാർത്ഥിനിക്ക് സമ്മാനിച്ചു. അതോടൊപ്പം
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും നിർത്തലാക്കിയ ഷിഫ്റ്റ് പുനരാരംഭിക്കുന്നതിനും വേണ്ടി നാട്ടുകാർ MLA ക്ക് നിവേദനം നൽകി.
ബ്ലോക്ക് ഭാരവാഹികളായ ഫിൻസോ തങ്കച്ചൻ ,മനേഷ് സെബാസ്റ്റ്യൻ മണ്ഡല ഭാരവാഹികളായ ലിജോയ് ചാമക്കാല ,ജോർജ് പയ്യപ്പിള്ളി ,കെ. കെ ജയൻ, ജിനി ഡേവിസ് ,ബൈജു മൂലൻ,നിതിൻ പോൾ ,ജോഷി വല്ലൂരാൻ MS പ്രകാശ് ,ജോമി തോമസ്, ലൈജു പോൾ ,ജെറിൻ ഡേവിസ് എന്നിവർ സംസാരിച്ചു. കോൺഗ്രസ് പ്രവർത്തകരായ ഡേവിസ് അബാടൻ, ജോർജ്ജ് K.O, ജോഷി മുള്ളംങ്കുഴി, ജോബി വല്ലൂരാൻ, ബിജി ബിനോയ്‌, ജോബ് പൈനാടത്ത് എന്നിവർ നേതൃത്വം നൽകി.

Exit mobile version