കെപിസിസിയുടെ നിർദ്ദേശപ്രകാരം ഇന്ധനവില വർദ്ധനവിനെതിരെ സംസ്ഥാനത്തെ മുഴുവൻ പെട്രോൾ പമ്പുകളുടെ മുൻപിലും പ്രതിഷേധം നടത്തുവാൻ തീരുമാനിച്ചതിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊരട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുരിങ്ങൂർ എസ്സാർ പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധം നടത്തി.
മുൻ പഞ്ചായത്ത് പ്രസിഡന്റ് മനേഷ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ സെൽ ചെയർമാൻ ഷാജു കെ എൽ സ്വാഗതവും ചാലക്കുടി യുഡിഎഫ് കൺവീനർ ഒ എസ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സേവാദൾ ചെയർമാൻ സച്ചിൻ രാജ് വാർഡ് പ്രസിഡന്റ് സനൽ സുബ്രൻ മുതിർന്ന നേതാവായ അശോകൻ ബിനു കെ എം ബൂത്ത് പ്രസിഡന്റ് ലൈജു കെഎസ്യു മണ്ഡലം പ്രസിഡന്റ് ജെറി ഡേവിസ്, ഹാബിൻ തോമസ്, ആൽവിൻ ബാബു, ജോയൽ ജോളി തുടങ്ങിയവർ സംസാരിച്ചു.