Site icon Ente Koratty

ഇന്ധനവില വർദ്ധനവിനെതിരെ കൊരട്ടിയിൽ പ്രതിഷേധം

തിരുമുടിക്കുന്ന്: യൂത്ത് കോൺഗ്രസ്സ് കൊരട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വില വർധനവിനെതിരെ  പെട്രോൾ പമ്പിനു മുന്നിൽ പ്രധിഷേധം സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിധിൻപോൾ അധ്യക്ഷനായ സമര യോഗം യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ഷോൺ പല്ലിശേരി ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനിൽ പരിയാരം മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് നിവിൻ അമ്പാടൻ, ബ്ലോക്ക് സെക്രട്ടറി ക്രിസ്റ്റി തോമസ്‌, മണ്ഡലം സെക്രട്ടറി അരുൺവർഗീസ്, കൊരട്ടി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വർഗ്ഗീസ് പയ്യപ്പിള്ളി, കെ എസ് യു പ്രസിഡന്റ് ജെറിൻഡേവിസ്, ഡിങ്കിൾ, ടോണി എന്നിവർ നേതൃത്വം നൽകി. 

Exit mobile version