തിരുമുടിക്കുന്ന്: യൂത്ത് കോൺഗ്രസ് ചാലക്കുടി മണ്ഡലത്തിന്റെ “ജൈവ സംരക്ഷണ ഭിത്തി” പ്രാദേശിക വനവൽക്കരണ പദ്ധതിയുടെ കൊരട്ടി മണ്ഡലത്തിലെ ഉത്ഘാടനം മുടപ്പുഴ ഡാമിനു സമീപം വൃക്ഷ തൈകൾ വെച്ചുപിടിപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ഷോൺ പെല്ലിശേരി നിർവ്വഹിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിധിൻപോൾ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് അനിൽ പരിയാരം, ബ്ലോക്ക് സെക്രട്ടറി ക്രിസ്റ്റിതോമാസ്, മണ്ഡലം വൈസ് പ്രസിഡന്റ് നിവിൻഅമ്പാടൻ, സെക്രട്ടറി അരുൺ തോമാസ്, വാർഡ് മെമ്പർ പോൾസി ജിയോ എന്നിവർ പ്രസംഗിച്ചു, ലിവിൻസ് പെരേപ്പാടൻ,ബിനു ചിറങ്ങര, കെ എസ് യു പ്രസിഡന്റ് ജെറിൻഡേവിസ്, ആൽഫിൻ പെരേപ്പാടൻ, ഡിങ്കിൽ, ടോണി, ജിയോ പൂത്തുക്കാരൻ, സിബി പൊങ്ങം, ഷാജു പുതുശ്ശേരി എന്നിവർ നേതൃത്വം നൽകി.
ദീർഘകാലങ്ങളായി,ഗ്രാമവാസികൾ പലപരാതികൾ കൊടുത്തുവെങ്കിലും,മുടപുഴ ഡാം പായലും ചണ്ടിയും പിടിച്ചു ഒഴുക്ക് നഷ്ടപെട്ട അവസ്ഥയിലായിരുന്നു.
കഴിഞ്ഞ വർഷം മുടപുഴ ഡാമിന്റെ ശോച്യാവസ്ഥയെ കുറിച്ചു ‘എന്റെ കൊരട്ടി ‘ യിൽ വന്ന ന്യൂസിനെ തുടർന്നാണ്, സമീപവാസികളായ യുവാക്കളുടെ സംഘം, ഡാമിന്റെ ശുചികറണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കിയത്. വീഡിയോ കാണുക.