Site icon Ente Koratty

നാലുകെട്ട് St.ജോസഫ് LP സ്കൂളിന് MLA കെയറിന്റെ ഭാഗമായി പഠനോപകരങ്ങളും സ്മാർട്ട്‌ ഫോണും

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ചാലക്കുടി എം എൽ എ കെയറും കൊരട്ടി 7-ാം വാർഡ് നാലുകെട്ട് കോൺഗ്രസ്സ് കമ്മറ്റിയും ചേർന്ന് , നാലുകെട്ട് St. ജോസഫ് LP സ്കൂളിൽ പഠനോപകരണങ്ങളും സ്മാർട്ട്ഫോണും വിതരണം ചെയ്തു. ബഹുമാനപ്പെട്ട ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് പഠനോപകരണങ്ങൾ സ്കൂൾ മാനേജർ ഫാദർ പോൾ കൊടിയനും പ്രധാന അധ്യാപിക ഷൈനി ജോസിനും കൈമാറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ മനേഷ് സെബാസ്റ്റ്യൻ,ഫിൻസോ തങ്കച്ചൻ,കൊരട്ടി മണ്ഡലം പ്രസിഡന്റ്‌ രാമകൃഷ്ണൻ എം എ,കെ എസ് യു ജില്ലാ സെക്രട്ടറി ഹക്കിം ഇഖ്ബാൽ മഹിളാ കോൺഗ്രസ്‌ പ്രസിഡന്റ്‌ ജിനി ഡേവീസ്,മണ്ഡലം സെക്രട്ടറി ജോഷി വല്ലൂരാൻ അധ്യാപികരായ ഷീബ ജിമ്മി, ഡിന്റി, ഷിമ്മി ജോസ് എന്നിവർ ആശംസ നേർന്നു. കോൺഗ്രസ്സ് പ്രവർത്തകരായ,ജോമി തോമസ്,ലൈജു വള്ളിയാംകുഴി,ബിജി ബിനോയ്‌, ജോഷി മുള്ളംങ്കുഴി,ജോബി പൈനാടത്ത്,സച്ചിൻ രാജ് എന്നിവർ നേതൃത്വം നൽകി.

Exit mobile version