Site icon Ente Koratty

മംഗലശ്ശേരിയിലും കോവിഡാനന്തര മൃതസംസ്കാരം നടത്തി- കൊരട്ടി കോവിഡ് സമരിറ്റൻസ്

കൊരട്ടി ഫൊറോനയുടെ കീഴിലുള്ള മംഗലശ്ശേരി സെൻറ് തോമസ് പള്ളി ഇടവകയിൽ ഒരു വ്യക്തിയുടെ (85 വയസ്സ്) കോവിഡാനന്തര മരണത്തെ തുടർന്ന് മൃതസംസ്കാര ചടങ്ങുകളിൽ ഇന്ന് രാവിലെ 10.30 ന് (1.5.2021) കൊരട്ടിമുത്തി കോവിഡ് സമരിറ്റൻ പ്രവർത്തകർ ശ്രീ. ബെന്നി ജോസഫ് ഊക്കൻ, ശ്രീ. ഷൈജു കെ. സി ശ്രീ. തോംസൺ ടി. ചിറമേൽ, ശ്രീ. ബാബു മറ്റത്തിൽ, ശ്രീ. ബിനു പ്ലാശ്ശേരി, ശ്രീ. ബിനു പള്ളിപ്പാടൻ എന്നിവർ സന്നദ്ധ സേവനം നടത്തി മൃതസംസ്കാര വേളയിൽ സജീവ പങ്കാളിത്തം വഹിച്ചു. മംഗലശ്ശേരി പള്ളി വികാരി റവ.ഫാ നിക്കോളാസ് മാണിപറമ്പിൽ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ച് നേതൃത്വം നൽകി. മംഗലശ്ശേരി പള്ളിയിൽ കൊരട്ടിമുത്തി കോവിഡ് സമരിറ്റൻ നടത്തിയ ഇന്നത്തേതടക്കം രണ്ടാമത്തെ മരണാനന്തര മൃതസംസ്കാരം ആയിരുന്നു ഇന്നത്തേത്. ഇതുവരെ കൊരട്ടിയിൽ ആകെ നാല് കോവിഡാനന്തര മൃതസംസ്കാര ശുശ്രൂഷയിൽ കൊരട്ടിമുത്തി കോവിഡ് സമരിറ്റൻസ് കർമ്മനിരതയിൽ സമൂഹത്തിന് മാതൃകയാകുന്നതിൽ കൊരട്ടി ഫൊറോന വികാരി ഫാ. ജോസ് ഇടശ്ശേരി സമരിറ്റൻ അംഗങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന് വീണ്ടും തെളിയിച്ചു കൊണ്ട് കൊരട്ടിമുത്തി കോവിഡ് സമരിറ്റൻസ് സമൂഹത്തിന് മാതൃകയാകുന്നതിൽ ഏവരുടേയും പിന്തുണയും പ്രാർത്ഥനയും തേടുന്നതോടൊപ്പം കോവിഡ്19 മഹാമാരിയെ കൂടുതൽ ജാഗ്രതയോടെ ഒറ്റക്കെട്ടായി എതിർത്തു തോൽപ്പിക്കാനും ആഹ്വാനം ചെയ്യുന്നു.

Exit mobile version