കൊരട്ടി സെന്റ് മേരീസ് ഫൊറോന ചർച്ച്, ഇടവകാംഗവും കുലയിടം സെൻറ് സേവ്യർ യൂണിറ്റ് അംഗവുമായ വ്യക്തി (55), കോവിഡ്-19 മൂലം 27.4.2021 വൈകിട്ടോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് നിര്യാതനായി. ഇടവക വികാരി ബഹുമാനപ്പെട്ട റവ. ഫാ. ജോസ് ഇടശ്ശേരി കോവിഡ് മരണാനന്തര ചടങ്ങുകൾ, കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കൃത്യതയോടെ പാലിച്ച് നടത്തുവാൻ വേണ്ട നിർദ്ദേശങ്ങൾ നൽകിയതനുസരിച്ച് പ്രസ്തുത മൃതസംസ്കാരം ഇടവകയിലെ തന്നെ കോവിഡ് സമരിറ്റൻ അംഗങ്ങളായ സഹ. വികാരി. ഫാ. ക്രിസ്റ്റി മഠത്തിലിന്റെ കാർമ്മികത്വത്തിലും ശ്രീ. ബെന്നി ജോസഫ് ഊക്കൻ, ശ്രീ.ബാബു മറ്റത്തിൽ, ശ്രീ. ഷൈജു കെ.സി, ശ്രീ. തോംസൺ ടി. ചിറമേൽ എന്നിവരുടെ സമരിറ്റൻ സന്നദ്ധസേവനത്തിലും 28.4.2021 ബുധനാഴ്ച രാവിലെ 1.00 ന് കോവിഡ് മരണാനന്തര പ്രോട്ടോക്കോൾ പാലിച്ച് നടത്തി. ദേവാലയ ശുശ്രൂഷി ശ്രീ. പ്രവീൺ വാഴപ്പിള്ളിയും കർമ്മങ്ങൾക്ക് സഹായിയായി.