Site icon Ente Koratty

വാലുങ്ങാമുറി സ്കൂളില്‍ പ്രധാന അധ്യാപകന് യാത്രയയപ്പ്

കൊരട്ടി : വാലുങ്ങാമുറി എച്ച്.എം. എCല്‍.പി. സ്കൂളില്‍നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകന്‍ പി.എല്‍. സെബാസ്റ്റ്യന് യാത്രയയപ്പ് നല്‍കി. സ്കൂള്‍ മാനേജരും തിരുമുടിക്കുന്ന് പള്ളി വികാരിയുമായ ഫാ. ജോസ് ചോലിക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.സി.ബിജു ഉദ്ഘാടനംചെയ്തു. എ.ഇ.ഒ. കെ.വി. പ്രദീപ് എല്‍.എസ്.എസ്. വിജയി അമേയഷിജുവിന് ഉപഹാരം നല്‍കി. ബി.പി.ഒ. സി.ജി. മുരളീധരന്‍ എസ്.എസ്.എല്‍.സി. ഫുള്‍ എപ്ലസ് നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി ഡെല്‍വിന്‍ഡെന്‍സനെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റും വാര്‍ഡ് മെമ്പറുമായ ഷൈനിഷാജി എന്‍ഡോവ്മെന്‍റ് വിതരണംചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോസ് ചോലിക്കര വിരമിക്കുന്ന പ്രധാന അധ്യാപകന് ഉപഹാരം നല്‍കി. സ്റ്റാഫ് സെക്രട്ടറി വി. ജിജിജോര്‍ജ്ജ്, വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നൈനുറിച്ചു, കെ.പി. തോമസ്, വര്‍ഗ്ഗീസ് കണ്ടംകുളത്തി, ജാന്‍സിവര്‍ഗ്ഗീസ്, പി.പി.ലിജോണ്‍, സവിതവര്‍ഗ്ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. നിയമസഭ ഇലക്ഷന് മത്സരിക്കുന്ന ഡെന്നീസ് കെ.ആന്‍റണി ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സര്‍വ്വീസില്‍നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകന്‍ പി.എല്‍. സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു.

Exit mobile version