Site icon Ente Koratty

കൊരട്ടി NH സർവീസ് റോഡിനു വേണ്ടിയുള്ള വൻപ്രതിഷേധ ധർണ്ണ

കൊരട്ടി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മുപ്പതലധികം റെസിഡന്റ്‌സ് അസ്സോസിയേഷനു കളുടെ കൂട്ടയ്മയായ ഫെഡറേഷൻ ഓഫ് അസോസിയേഷന്റെ നേതൃത്വത്തിൽ സർവീസ് റോഡിനായി, ഫെബ്രുവരി 27,ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5.30 വരെ വൻപ്രതിഷേധധർണ്ണ സംഘടിപ്പിച്ചു. കൊരട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ P.C.ബിജു ധർണ്ണ ഉത്ഘാടനം ചെയ്തു. പ്രതിഷേധ ധർണ്ണയുടെ സമാപന സമ്മേളനത്തിന്റെ ഉത്ഘാടനം M.L.A. B.D.ദേവസ്സി നിർവഹിച്ചു. ഫെറ പ്രസിഡന്റ്‌. P.എബ്രഹാം അധ്യക്ഷത വഹിച്ചു.

ഫെറ ഭാരവാഹികൾ, ത്രിതല പഞ്ചായത്ത്‌ ഭാരവാഹികൾ, വിവിധ സാമൂഹ്യ രാഷ്ട്രിയ സാമുദായിക സാംസ്‌കാരിക പ്രതിനിധികൾ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. കേന്ദ്രസംസ്ഥാന സർക്കാരുകൾക്കും ബന്ധപ്പെട്ട ഏജൻസികൾക്കും സർവീസ് റോഡിനായുള്ള, കൊരട്ടിനിവാസികളുടെ ബീമഹർജി തയാറാക്കി സമർപ്പിക്കുന്നതോടൊപ്പം സമരപരിപാടികൾക്കും നിയമനടപടികൾക്കും ഈ പ്രതിഷേധധർണ്ണയിലൂടെ തുടക്കം കുറിക്കുകയാണ് എന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Exit mobile version