കൊരട്ടി : മർച്ചന്റ് അസ്സോസിയേഷന്റ നേതൃത്വത്തിൽ ബെന്നി ബെഹനാൻ M.P. ക്ക് കൊടുത്ത നിവേദനവും കൊരട്ടിയിലെ സാമൂഹ്യ രാഷ്ട്രിയ സാംസ്കാരിക പ്രസ്ഥാനങ്ങളുടെ ശക്തമായ പിന്തുണയെയും തുടർന്ന് ദീർഘകാലമായി മുടങ്ങി കിടന്ന സർവീസ് റോഡിന്റെ നിർമാണത്തിനുള്ള സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ കൊരട്ടി ജംഗ്ഷനിൽ എത്തി. മർച്ചന്റ് അസോസിയേഷൻ പ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ബെന്നി ബെഹനാൻ M.P. ദേശീയ പാത ഉദ്യോഗസ്ഥരുമായി നിർദിഷ്ട ഫയലുകളുടെ വിശദവിവരങ്ങൾ ആരാഞ്ഞു.
സർവീസ് റോഡിനായി നിർദേശിച്ച സ്ഥലങ്ങളിൽ തണൽ മരങ്ങൾ നട്ടുപിടിപ്പിച്ച ദേശിയപാത അതോറിറ്റിയുടെ പ്രവർത്തനം വലിയ ജനരോഷമുണർത്തിയിരുന്നു. www.entekoratty.com ഓൺലൈൻ പോർട്ടലിൽ റിപ്പോർട്ട് ചെയ്ത് ‘കൊരട്ടിയിൽ സർവീസ് റോഡ് അത്യാവശ്യം ‘, ‘കൊരട്ടിയിൽ സർവീസ് റോഡ് ആവശ്യം ശക്തം‘ എന്നീ വിഡിയോകളും ഇതിനു ചാലകശക്തിയായി. സർവീസ് റോഡിന്റെ നിർമാണത്തിനായി കൊരട്ടിയിലെ ജനങ്ങളുടെ ശക്തമായ പിന്തുണയുണ്ടാവട്ടെ. സർവീസ് റോഡ് യഥാർത്ഥ മാകട്ടെ. അതുവഴി കൊരട്ടി ജംഗ്ഷനിൽ ജനങ്ങൾ ദീർഘകാലമായി അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകട്ടെ.