കൊരട്ടി: തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയില്‍ ഗ്രേസ് റിപ്പിള്‍സിന്റേയും മിഷനറി കപ്പിള്‍സ് ഓഫ് ക്രൈസ്റ്റിന്റേയും ആഭിമുഖ്യത്തില്‍ വിവാഹത്തിന്റെ ഇരുപത്തിയഞ്ചും അന്‍പതും വര്‍ഷങ്ങള്‍ പിന്നിട്ട ജൂബിലേറിയന്മാരേയും നവദമ്പതികളേയും ആദരിച്ചു. ഇന്നലെ വൈകിട്ട് നടന്ന ആഘോഷമായ പാട്ടുകുര്‍ബ്ബാനക്ക് എറണാകുളം- അങ്കമാലി അതിരൂപത കുടുംബ പ്രേഷിത കേന്ദ്രം ഡയറക്ടര്‍ റവ. ഡോ. ജോസഫ് മണവാളന് കാര്‍മ്മികത്വംവഹിച്ചു.
പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം വികാരി ഫാ. ജോസ് ചോലിക്കരയുടെ അദ്ധ്യക്ഷതയില്‍ അനുമോദനയോഗംചേര്‍ന്നു. തിരുമുടിക്കുന്ന് എം.സി.സി. യൂണിറ്റ് കൊ- ഓര്‍ഡിനേറ്റര്‍ ഷാജി-മാജി ദമ്പതി സ്വാഗതം പറഞ്ഞു. റവ. ഡോ. ജോസഫ് മണവാളന് അനുഗ്രഹ പ്രഭാഷണം നടത്തി. വികാരി ജൂബിലേറിയന്മാര്ക്കും നവദമ്പതികള്‍ക്കും മൊമന്റൊ നല്കി ആദരിച്ചു.
സഹവികാരി ഫാ. അലക്സ് മെക്കന്തുരുത്തില്, എറണാകുളം- അങ്കമാലി അതിരൂപത എം.സി.സി. ജനറല്‍ സെക്രട്ടറി അവരാച്ചന് തച്ചില്‍- സിബി, ആനിമേറ്റര്‍ സിസ്റ്റര്‍ റാണിപോള്‍, ജോര്‍ജ്ജ്- ടെസി, ആന്റണി- ഷീല, ആന്റു- ലിസി ദമ്പതികള്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ഗോള്‍ഡന്‍ ജൂബിലേറിയന്മാരായ അന്തപ്പന്- ലീലാമ്മ ദമ്പതികളും രജതജൂബിലേറിയന്മാരായ ബിനു- മജു ദമ്പതികളും നന്ദി പറഞ്ഞു. യോഗത്തിനുശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു.