Site icon Ente Koratty

Fr.ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ക്ലോത്ത്ബാങ്ക് ഉത്ഘാടനം

ഫാദർ ഡേവിസ് ചിറമ്മേൽ ചാരിറ്റബിൾ ട്രസ്റ്റിൻെറ നേതൃത്വത്തിലുള്ള ” ക്ലോത്ത് ബാങ്ക് ” പദ്ധതിയുടെ ഉത്ഘാടനം കൊരട്ടിയിൽ Fr.ഡേവിസ് ചിറമേൽ നിർവഹിച്ചു.പാവപ്പെട്ടവർക്ക് ഭക്ഷണവും വസ്ത്രവും നൽകുക എന്ന ലക്ഷ്യത്തോടെ ഫാദർ. ചിറമേൽ ആരംഭിച്ച പദ്ധതിയാണിത്‌.

കൊരട്ടി വടക്കുംപാടൻ ടവേഴ്സിൽ ഞായറാഴ്ച്ച വൈകിട്ടു 4.30 മണിക്ക് കൊരട്ടി ഫെറോന വികാരി ഫാദർ. ജോസഫ് ഇടശ്ശേരി വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു. ഫാദർ. ഡേവീസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ രാജൻ തോമാസ്, മാനേജിങ്ങ് ട്രസ്റ്റി സി.വി.ജോസ് എന്നിവരുടെ നേതൃത്വത്തിൽ ൽ കേരളത്തിലെ എല്ലാ ജില്ലകളിലും നൂറ് ക്ലോത്ത് ബാങ്കുകൾ ആരംഭിക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ട്രസ്റ്റ്‌ ചെയർമാൻ രാജൻ തോമസ്, മാനേജിങ് ട്രസ്റ്റി C.V.ജോസ്, സെക്രട്ടറി ജോസഫ് വര്ഗീസ്, കമ്മിറ്റി അംഗം സത്യദാസ് എന്നിവർ പ്രസംഗിച്ചു.

Exit mobile version