Site icon Ente Koratty

Fr.ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ക്ലോത്ത്ബാങ്ക് ഉത്ഘാടനം ഫെബ്രുവരി 7 ഞായറാഴ്ച്ച 4pm ന് കൊരട്ടിയിൽ

ഫാദർ ഡേവിസ് ചിറമ്മേൽ ചാരിറ്റബിൾ ട്രസ്റ്റിൻെറ നേതൃത്വത്തിൽ ” ക്ലോത്ത് ബാങ്ക് ” പദ്ധതി കൊരട്ടിയിൽ ആരംഭിക്കുന്നു. പാവപ്പെട്ടവർക്ക് ഭക്ഷണവും വസ്ത്രവും നൽകുക എന്ന ലക്ഷ്യത്തോടെ ഫാദർ. ചിറമേൽ ആരംഭിച്ച പദ്ധതിയാണിത്‌. ഫാദർ.ഡേവീസ് ചിറമേൽ ക്ലോത്ത് ബാങ്കിൻെറ ഉദ്ഘാടനം നിർവ്വഹിക്കും. കൊരട്ടി വടക്കുംപാടൻ ടവേഴ്സിൽ ഞായറാഴ്ച്ച വൈകിട്ടു 4 മണിക്ക് കൊരട്ടി ഫെറോന വികാരി ഫാദർ. ജോസഫ് ഇടശ്ശേരി വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിക്കും.

ഫാദർ ഡേവീസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ രാജൻ തോമാസ്, മാനേജിങ്ങ് ട്രസ്റ്റി സി.വി.ജോസ് എന്നിവരുടെ നേതൃത്വത്തിൽ ൽ കേരളത്തിലെ എല്ലാ ജില്ലകളിലും നൂറ് ക്ലോത്ത് ബാങ്കുകൾ ആരംഭിക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കൊരട്ടിയിലെ ക്ലോത്ത് ബാങ്കിൻെറ പ്രവർത്തനങ്ങൾ സജി ജോർജ്, ജോസഫ് വർഗ്ഗീസ്, ഷൈന ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്.

Exit mobile version