പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 1 കോടിയോളം രൂപ ചിലവഴിച്ചുകൊണ്ട് കൊരട്ടി പഞ്ചായത്ത് എൽ.പി. സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടം കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാഭ്യാസം ഏറ്റവും മികവുറ്റതാക്കി മാറ്റുക എന്ന സർക്കാരിന്റെ നയത്തിന്റെ ഭാഗമായി സർക്കാർ സ്കൂളുകളുടെ ഭൗതികസാഹചര്യം വലിയ തോതിൽ മെച്ചപ്പെട്ടതിന്റെ നല്ലൊരു ഉദാഹരണമാണ് ഈ സ്കൂൾ കെട്ടിടവും.