Site icon Ente Koratty

അഭയം പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യിൽ മെഷീൻ വിതരണം ചെയ്തു.

കൊരട്ടി. മുൻ ജില്ലാ പഞ്ചായത്ത് അംഗവും, കൊരട്ടി പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാനും ആയ അഡ്വ.കെ.ആർ.സുമേഷ് ആവിഷ്ക്കരിച്ച അഭയം പദ്ധതിയിൽ ക്യാൻസർ രോഗിയും തയ്യൽ തൊഴിലാളിയും ആയിരുന്ന മുരിങ്ങൂർ-മണ്ടികുന്ന് നിവാസി കളപുരയ്ക്കൽ രുക്മണിക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു.

ക്യാൻസർ ചികിത്സക്കായി സ്വാന്തമായി ഉണ്ടായ കിടപ്പാടം വിറ്റ് വർഷങ്ങളായി വാടക വീട്ടിലാണ് രുക്മണിയുടെ താമസം. നിരാംലബരും, നിത്യരോഗികളും ആയ മനുഷ്യരെ സഹായിക്കാൻ ആരംഭിച്ച അഭയം പദ്ധതിയിൽ വാട്ടർ ബെഡ്,കിടക്ക, കട്ടിൽ, വീൽചെയർ എന്നിവ വിതരണം ചെയ്ത് വരുന്നു.

തയ്യൽ മെഷീൻ്റെ വിതരണോദ്ഘാടനം പഞ്ചായത്ത് അംഗങ്ങളായ വി.എൻ.രാജേഷും, ഷിമ സുധിനും നിർവ്വഹിച്ചു. അഡ്വ.കെ.ആർ.സുമേഷ് അധ്യക്ഷത വഹിച്ചു.തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ കമ്മറ്റി അംഗങ്ങളായ സി.ജി.സിനി, സരിത രാമകൃഷ്ണൻ, പി.എ. മുരളി എന്നിവർ പ്രസംഗിച്ചു.

Exit mobile version