Site icon Ente Koratty

കൊരട്ടിയിൽ വൻ പ്രതിഷേധം – സർവീസ് റോഡുകളുടെ പണി അടിയന്തിരമായി പൂർത്തിയാക്കുക – വ്യാപാരവ്യവസായ ഏകോപന സമിതി

കൊരട്ടി വ്യാപാരവ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിൽ, കൊരട്ടി ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണ നടത്തി. നിരവധി നിവേദനങ്ങൾക്ക് ശേഷവും സർവീസ് റോഡ്, U – ടേൺ എന്നിവ ഉണ്ടാകാത്തതിനാലും ഇപ്പോൾ സർവീസ് റോഡിനായി വകയിരിത്തിയ ഹൈവേയുടെ വശങ്ങളിൽ തണൽ മരങ്ങൾ നട്ടു സർവീസ് റോഡിനെ ഇല്ലായ്മ ചെയ്യുവാനുള്ള നീക്കങ്ങളിൽ ശക്തമായ പ്രതിഷേധം വ്യപാരികൾ രേഖപ്പെടുത്തി. അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ കൊരട്ടിയിലെ ജനങ്ങൾ ഒറ്റകെട്ടായി, എല്ലാ രാഷ്ട്രിയസാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും വ്യാപാരവ്യവസായ ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.

Exit mobile version