Site icon Ente Koratty

തിരുമുടിക്കുന്ന് പള്ളിയില്‍ തിരുനാള്‍ നൊവേന ഇന്ന്(28-01-2021)ന് ആരംഭിക്കും

കൊരട്ടി: തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയില്‍  ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടേയും വി. സെബസ്ത്യാനോസിന്‍റേയും സംയുക്ത തിരുനാളിന് ഒരുക്കമായ നൊവേന ഇന്ന്(28-01-2021)ന്  ആരംഭിക്കും.

ഫെബ്രുവരി 5, 6, 7 തിയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. ഇന്നുമുതല്‍ വൈകിട്ട് 06ന് തിരുനാളിന് ഒരുക്കമായ വി. കുര്‍ബ്ബാന, നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും.

28ന് തിരുക്കര്‍മ്മങ്ങള്‍ക്ക്  അസിസ്റ്റന്‍റ് വികാരി ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണില്‍ കാര്‍മ്മികനാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫാ. പോള്‍ ചുള്ളി, ഫാ. ആന്‍റണി വട്ടപ്പറമ്പില്‍, ഫാ. അലക്സ് മേക്കാംതുരുത്ത്, ഫാ. ജെറ്റൊ തോട്ടുങ്ങല്‍, ഫാ. ഫെബിന്‍ കുന്നത്ത്, ഫാ. ജിന്‍റൊ പടയാട്ടില്‍, ഫാ. പീറ്റര്‍ കണ്ണമ്പുഴ എന്നിവരായിരിക്കും കാര്‍മ്മികരാവുക.

ഫെബ്രുവരി 5 വെള്ളി രാവിലെ 06ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 05- 30ന് വികാരി ഫാ. ജോസ് ചോലിക്കര  തിരുനാള്‍ കൊടിയേറ്റ്കര്‍മ്മം നിര്‍വ്വഹിക്കുന്നു. തുടര്‍ന്ന് റവ. ഡോ. ലോറന്‍സ് തൈക്കാട്ടിലിന്‍റെ  കാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബ്ബാന, പ്രസംഗം, നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും.

6 ശനി വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാള്‍. രാവിലെ 05- 30ന് വി. കുര്‍ബ്ബാന, തിരുസ്വരൂപത്തില്‍ അമ്പും മുടിയും ചാര്‍ത്തല്‍, നിത്യസഹായ മാതാവിന്‍റെ നൊവേന, 07ന് വി. കുര്‍ബ്ബാനയെതുടര്‍ന്ന് പള്ളിയില്‍നിന്ന് കുടുംബ യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നുള്ളിക്കല്‍. വൈകിട്ട് 05-30ന് ഫാ. ക്രിസ്റ്റി മടത്തേടത്തിന്‍റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന. റവ. ഡോ. വര്‍ഗ്ഗീസ് പുളിക്കന്‍ വചനസന്ദേശം നല്‍കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം.

7 ഞായര്‍ വി. കൊച്ചുത്രേസ്യയുടെ തിരുനാള്‍. രാവിലെ 06നും 8നും10നും വിശുദ്ധ കുര്‍ബ്ബാന. വൈകിട്ട് 05-30ന് ഫാ. ജിബിന്‍ മാണിക്കത്താന്‍റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന. ഫാ. ഫിജൊ ആലപ്പാടന്‍ പ്രസംഗിക്കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പള്ളി ചുറ്റിയുള്ള  പ്രദക്ഷിണം.

8 തിങ്കള്‍ രാവിലെ 06- 30ന് മരിച്ചവരുടെ ഓര്‍മ്മക്കായി പാട്ടുകുര്‍ബ്ബാന, സെമിത്തേരി സന്ദര്‍ശനം. തിരുനാള്‍ ദിവസങ്ങളില്‍ അമ്പ് എഴുന്നുള്ളിക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും തിരുക്കര്‍മ്മങ്ങള്‍ നടക്കുകയെന്നും പള്ളിയിലെത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വികാരി ഫാ. ജോസ് ചോലിക്കര ആവശ്യപ്പെട്ടു.

Exit mobile version