കൊരട്ടി : എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ നയങ്ങള്‍ ജനങ്ങളുമായി നേരിട്ട് ചര്‍ച്ചചെയ്യാന്‍ വീടുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ചാലക്കുടി എം.എല്‍.എ. ബി.ഡി.ദേവസി പ്രവര്‍ത്തകരുമായി നേരിട്ടെത്തി. ഭാവിയില്‍ നടപ്പാക്കേണ്ട കൂടുതല്‍ ജനോപകാരപ്രദമായ കാര്യങ്ങളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞു.
കൊരട്ടി ഗ്രാമപഞ്ചായത്ത് തിരുമുടിക്കുന്ന് പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രവര്‍ത്തകരായ ബെന്നി വല്ലൂരാന്, ലോറന്‍സ് മറ്റേക്കാടന്‍, ഒമ്പതാം വാര്‍ഡ് മെമ്പര്‍ ലിജൊജോസ് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.