കൊരട്ടി: കോവിഡ് മഹാമാരിയിൽ ഏറ്റവും കഷ്ടപ്പെടുന്ന നാടക കലാകാരന്മാർക്ക് തിരുമുടിക്കുന്ന് സമീക്ഷ സാംസ്കാരിക വേദി ധനസഹായം നൽകി. കഴിഞ്ഞ രണ്ടു പ്രളയകാലത്തും ദുരന്തബാധിത പ്രദേശങ്ങളില്ചെന്ന് സമീക്ഷ പ്രവര്‍ത്തകര്‍ സഹായമെത്തിച്ചിട്ടുണ്ട്. തുടര്‍ച്ചയായി എല്ലാ വര്‍ഷവും നാടകോത്സവം സംഘടിപ്പിക്കാറുള്ള സമീക്ഷ കള്‍ച്ചറല്‍ ആന്റ് സോഷ്യല്‍ ഓര്ഗനൈസേഷന് നാടകോത്സവങ്ങൾക്ക് തിളക്കമേകാൻ മുന്‍വര്‍ഷങ്ങളില്‍ എത്തിയിട്ടുള്ള സമിതികളിലെ കലാകാരന്മാർക്കാണ് സഹായം നൽകിയത്. ഈ സത്ക്കർമത്തിന് നാടക സമിതികളിൽ നിന്നും വലിയ സ്വീകരണമാണ് ലഭിച്ചത്.
കേരളത്തിൽ മറ്റൊരു സംഘടനയും നാടക കലാകാരന്മാർക്കായി സാമ്പത്തിക സഹായം നല്കാന് ഇതുപോലെ മുന്നോട്ട് വന്നില്ലെന്ന് കോഴിക്കോട് സങ്കീർത്തനയുടെ അമരക്കാരൻ സജി മൂരാട് അഭിപ്രായപ്പെട്ടു. പ്രസിദ്ധ നാടക കലാകാരന്മാരായ കണ്ണൂർ വാസൂട്ടി, പ്രദീപ് മാളവിക, ആലപ്പി റിഷികേശു തുടങ്ങി പലരും കാരുണ്യത്തിന്റെ കരസ്പര്‍ശവുമായെത്തിയ സമീക്ഷയുടെ പ്രവർത്തനങ്ങൾക്ക് നന്ദിയും ആശംസയും അറിയിച്ചു. സമീക്ഷയുടെ പ്രസിഡണ്ട് അപ്രേം പാണാടൻ, സെക്രട്ടറി പ്രശാന്ത് ശങ്കർ, ആന്റു ചിറക്കൽ, ബേബി പ്ലാശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.