ഇന്ത്യയിലെ കർഷകർക്ക് എതിരായ ബില്ല് പിൻവലിച്ച് കർഷകരെ സംരക്ഷിക്കണമെന്ന് കർഷക ഐക്യദാർഡ്യ സദസ് ഉൽഘാടനം ചെയ്ത് കൊണ്ട് എൽ. ജെ. ഡി. മണ്ഡലം പ്രസിഡണ്ട് ജോർജ്ജ് വി ഐനിക്കൽ ആവശ്യപ്പെട്ടു. രാജ്യത്ത് കാർഷികമേഖല കോപ്പറേറ്റുകൾക്ക് അടിയറവ് വെച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ എന്നും അദ്ദേഹം പറഞ്ഞു.
എൽ. ജെ. ഡി. ചാലക്കുടി നിയോജക മണ്ഡലം സംഘടിപ്പിച്ച കർഷക ഐക്യദാർഢ്യ സദസിന് A. L. കൊച്ചപ്പൻ അദ്ധ്യക്ഷത വഹിച്ചു. A. E. കുമാരൻ, C. A. തോമസ്, ജനതാ പൗലോസ്, N. C. ബോബൻ, ഡേവീസ് താക്കോൽക്കാരൻ, ജോഷിമംഗലശ്ശേരി, ഉണ്ണികൃഷ്ണൻ പ്ലാശേരി, കൊച്ചു പോളി കുറ്റിചാക്കു, തോമസ് കളത്തി,സുരേഷ് മേലൂർ, സുമി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.