Site icon Ente Koratty

കൊരട്ടിയിൽ ഡൽഹി കർഷക സമരത്തിനു വൻ പിന്തുണ പ്രഖ്യാപിച്ചു ഐക്യദാർഢ്യസദസ്

കൊരട്ടി : ജനുവരി 13ന് ബുധനാഴ്ച്ച വൈകുന്നേരം 4 മണിക്ക്, കൊരട്ടി ജംഗ്ഷനിൽ, ഡൽഹി കർഷക സമര ഐക്യദാർഢ്യ സദസ്, കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എ സ് കുട്ടി ഉദ്ഘാടനം നിർവഹിച്ചു. കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം ടി വി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡൽഹി കർഷക സമരത്തിൽ പങ്കെടുക്കുവാൻ ഷാജഹാൻ പൂരിലേക്ക് പുറപ്പെടുന്ന കർഷക സംഘം ഏരിയ പ്രസിഡന്റ്‌ അഡ്വ. കെ. എ.ജോജിക്ക് യാത്രയപ്പു നൽകി.

C P I (M) ഏരിയ സെക്രട്ടറി ടി എ ജോണി, ടി യു സി ഐ സംസ്ഥാന സെക്രട്ടറി എം കെ തങ്കപ്പൻ, കർഷക സംഘം ഏരിയ സെക്രട്ടറി ടി പി ജോണി, കൊരട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി സി ബിജു, കൊരട്ടി സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ പി തോമസ്‌, കിസാൻ ജനത ഏരിയ പ്രസിഡന്റ്‌ ഡേവിസ് മാബ്ര, C P I (M) ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ജെ ബെന്നി എന്നിവർ പ്രസംഗിച്ചു. കർഷക സംഘം കൊരട്ടി ഈസ്റ്റ്‌ മേഖല സെക്രട്ടറി ബാബു ജോസഫ് സ്വാഗതവും ജനത ദൾ മണ്ഡലം പ്രസിഡന്റ്‌ ജോർജ് ഐനിക്കൽ നന്ദിയും പറഞ്ഞു.

Exit mobile version