Site icon Ente Koratty

കൊരട്ടിയിലെ പാഥേയം, നന്മയുടെ 100 ദിനങ്ങൾ പിന്നിടുന്നു…

കൊരട്ടി: ‘വിശപ്പു രഹിത ഗ്രാമം’ – എന്ന ആപ്ത വാക്യത്തിൽ അധിഷ്ഠിമായി കൊരട്ടിയിൽ ആരംഭിച്ച ‘പാഥേയം – ഷെൽഫ് ‘ 100 ദിവസങ്ങൾ പിന്നീടിന്നു. കൊരട്ടി ജനമൈത്രി പോലീസും പൗരാവലിയും ചേർന്നു ആരംഭിച്ച ‘പാഥേയം ‘, കൊരട്ടിയിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ ജനവിഭാഗങ്ങളും ഏറ്റെടുത്ത വലിയ കാഴ്ചയാണ് ഈ 100 ദിവസങ്ങളിലും കണ്ടത്.

ഇന്ന് M.A. M. ഹൈസ്കൂളിലെ വിദ്യാർഥികൾ 100 ഭക്ഷണപൊതികൾ, പാഥേയത്തിൽ വച്ചുകൊണ്ടു നൂറാം ദിനം വ്യത്യസ്തമാക്കി. ചാലക്കുടിയുടെ പ്രിയങ്കരനായ MLA B.D. ദേവസി, ഈ നൂറാം ദിനത്തിന്, ആശംസകൾ അർപ്പിച്ചു. കൊരട്ടി പള്ളി വികാരി Fr.ജോസ് ഇടശ്ശേരി, വിവിധ സാമൂഹ്യ രാഷ്ട്രിയമേഖലകളിലെ ജനപ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു.

വീഡിയോ കാണുക..

Exit mobile version