Site icon Ente Koratty

കൊരട്ടിയിൽ KSEB യുടെ സേവനം ഇനി വാതിൽ പടിയിൽ

സേവനം വാതിൽപ്പടിയിൽ :- Service at door steps എന്ന KSEB യുടെ പുതിയ സംരംഭം ചാലക്കുടി ഡിവിഷന്റെ കീഴിൽ ആദ്യമായി കൊരട്ടി സെക്ഷനിൽ കൊരട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. P. C. ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു. ചാലക്കുടി MLA ശ്രീ. B.D. ദേവസ്സി അവർകൾ നിർവ്വഹിച്ചു. തുടർന്ന് ഒരു ഉപഭോക്താവിന്റെ അപേക്ഷ ഒരു ഫോൺ കോൾ അറ്റൻഡ് ചെയ്ത് MLA സ്വീകരിച്ചു.

കൊരട്ടിയിലെ ഗ്രാമവാസികൾക്ക് KSEB യുടെ ഒരു പുതുവത്സര സമ്മാനമാണ് ഈ പദ്ധതിയെന്ന് MLA അഭിപ്രായപ്പെട്ടു. KSEB യിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കേണ്ട പുതിയ കണക്ഷൻ, താരിഫ് മാറ്റം, കണക്റ്റഡ് ലോഡ് മാറ്റം, ഉടമസ്ഥാവകാശ മാറ്റം, മീറ്റർ ബോർഡ് മാറ്റം എ എന്നീ വിവിധതരം ആവശ്യങ്ങൾ ഒരു ഫോൺ വിളിയിലൂടേയോ, Whatsapp സന്ദേശത്തിലൂടേയോ ഉപഭോക്താവിന്റെ അരികിലെത്തി സേവനം ഉറപ്പ് വരുത്തുന്നതാണ് ഈ പുതിയ പദ്ധതി.

യോഗത്തിന് കൊരട്ടി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സാബു.പി. കെ. സ്വാഗതം ആശംസിച്ചു. സ്ഥലം ഗ്രാമ പഞ്ചായത്ത് മെമ്പർ വർഗ്ഗീസ് തച്ചുപറമ്പിൽ ആശംസകളർപ്പി ക്കുകയും കൊരട്ടി അസിസ്റ്റന്റ് എൻജിനീയർ രെജികുമാർ . C.S.നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. call or whatsapp – No: 9383444049

Exit mobile version