കൊരട്ടി: പുതുവത്സര ആശംസകള്‍ നേരാന്‍ കാട്ടില്‍നിന്ന് വന്ന മലമാനിനെ( മ്ലാവ് എന്ന് നാട്ടുകാര്‍ ) കണ്ട സന്തോഷത്തിലാണ് കൊരട്ടി നാലുകെട്ടിലെ നാട്ടുകാര്‍. നാട് കാണുന്നതിനിടയില്‍ നാലുകെട്ട് ഇരട്ടച്ചിറ കുളത്തില്‍ മലമാന്‍ വീണു. മലമാനിനെ കാണാനെത്തിയ വാര്‍ഡ് മെമ്പര്‍ ജിസ്സിപോളിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള അതിരപ്പിള്ളി റേഞ്ചിലെ ഏഴാറ്റുമുഖം സ്റ്റേഷനിലറിയിച്ചതനുസരിച്ച് ഉദ്യോഗസ്ഥരെത്തി. വനപാലകരായ മക്സൂദ്. സി.പി – ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, അജീഷ്.എം.യു, അരുൺ ജ്യോതി, അമൽരാജ് – ബീറ്റ് ഫോറസ്റ്റ് ഓഫീസേഴ്സ്, അബ്ദുൽ കബീർ – ഫോറസ്റ്റ് ഡ്രൈവർ, ശ്രീലേഷ് കുമാർ – ഫോറസ്റ്റ് വാച്ചർ, എല്ലാവരും ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ.
പ്രദീപ് കുമാർ – ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ചാലക്കുടി മൊബൈൽ സ്ക്വാഡ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അക്ഷീണ പരിശ്രമത്തില്‍ മലമാനിനെ കുളത്തില്‍നിന്ന് രക്ഷപ്പെടുത്തി വനത്തില്‍ വിടുവാനായി കൊണ്ടുപോയി. മലമാന്‍ ആണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു.