കൊരട്ടി: പഞ്ചായത്ത് ഭരണം മാത്രമല്ല, കോവിഡ് രോഗിയുടെ മൃതസംസ്കാരവും തങ്ങള്‍ക്ക് വഴങ്ങുമെന്ന് തെളിയിച്ച് കൊരട്ടി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ അഡ്വ. കെ.ആര്. സുമേഷും ഒമ്പതാം വാര്‍ഡ് മെമ്പര്‍ ലിജൊജോസും, പതിനാലാം വാര്‍ഡ് മെമ്പര്‍ പി.എസ്. സുമേഷും. പലരും ഭയത്താല്‍ പിന്മാറുമ്പോള് ജാഗ്രത കൈവിടാതെ, മനുഷ്യത്വം മരവിച്ചിട്ടില്ലന്ന് തെളിയിച്ചുകൊണ്ട് മെമ്പര്‍മാര്‍ മാതൃകയായി.
മണികണ്ഠന്, അജിത് ലോനപ്പന് എന്നിവര്‍ സഹായികളായി. കോവിഡ് മാനദണ്ധങ്ങള്‍ പാലിച്ചുകൊണ്ട് കോനൂര്‍ സെന്റ് ജോസഫ് ദേവാലയ സിമിത്തേരിയിലാണ് സംസ്കാരം നടത്തിയത്. കോനൂരില്‍ നെല്ലിശ്ശേരി ആന്റണി ജെയിംസാണ്( 50 വയസ് ) കോവിഡ് സ്ഥിരീകരിച്ച് മരണമടഞ്ഞത്. ഭാര്യ: ഷീബ,. മക്കള്‍: റയ്ന, ജയ്ന.
കോവിഡ് രോഗിയുടെ മൃതസംസ്കാരം കൊരട്ടി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. കെ.ആര്. സുമേഷ്, ലിജൊജോസ്, പി.എസ്.സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ കോനൂര്‍ പള്ളി സിമിത്തേരിയില്‍ നടത്തുന്നു.