Site icon Ente Koratty

വാലുങ്ങാമുറി സ്കൂളിൽ രക്ഷാകർതൃ സംഗമവും പഞ്ചായത്ത് മെമ്പർമാർക്ക് സ്വീകരണവും നടത്തി

കൊരട്ടി: തിരുമുടിക്കുന്ന് വലുങ്ങാമുറി എച്ച്.എം. എൽ.പി. സ്കൂളിൽ രക്ഷാകർതൃ സംഗമവും കൊരട്ടി ഗ്രാമപഞ്ചായത്തിലെ മെമ്പർമാർക്ക് സ്വീകരണവും നടത്തി. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായ മുൻ ജില്ലാ പഞ്ചായത്ത് അംഗവും പൂർവ്വ വിദ്യാർത്ഥിയുമായ അഡ്വ. കെ.ആർ. സുമേഷിനും വാർഡ് മെമ്പറായ ഷൈനി ഷാജിക്കുമാണ് സ്വീകരണം നൽകിയത്. സ്കൂൾ മാനേജർ ഫാ. ജോസ് ചോലിക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസിസ്റ്റൻ്റ് വികാരി ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണിൽ ക്രിസ്മസ് സന്ദേശം നൽകി. പ്രധാന അധ്യാപകൻ പി.എൽ. സെബാസ്റ്റ്യൻ, വിദ്യാലയ വികസന സമിതി കൺവീനർ വർഗ്ഗീസ് കണ്ടംകുളത്തി, പി.ടി.എ. പ്രസിഡൻ്റ് പി.പി. ലിജോൺ, എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു. ബി.ആർ.സി. കൊ.ഓർഡിനേറ്റർ വൈശാഖ്, സീനിയർ അസിസ്റ്റൻ്റ് ജിജിജോർജ്, അനിപ്രഭ എന്നിവർ ഓൺലൈൻ പഠനക്ലാസുകളെക്കുറിച്ച് അവലോകനം നടത്തി. പി.ടി.എ. അംഗം ബിജു മേച്ചേരി യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.

Exit mobile version