കൊരട്ടി. ജീവിത സായാഹ്നത്തിൽ ആകുലതകളും, രോഗങ്ങളും ആയി കഴിയുന്ന വയോജനങ്ങൾക്ക് ആശ്വാസമായി കൊരട്ടി പഞ്ചായത്തിലെ പാറക്കൂട്ടം വാർഡിൽ അഭയം പദ്ധതിക്ക് തുടക്കമായി.മൂന്നാം വാർഡിലും സമീപ വാർഡുകളിലും കിടപ്പു രോഗികൾക്കും, വയോജനങ്ങൾക്കും മെഡിക്കൽ ഉപകരണങ്ങളും, മരുന്നും സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് അഭയം പദ്ധതിയെന്ന് വാർഡ് മെമ്പർ അഡ്വ.കെ.ആർ.സുമേഷ് അറിയിച്ചു.
സുമനസ്സുകളിൽ നിന്ന് രോഗികൾക്കും, വയോജനങ്ങൾക്കും ആവിശ്യമായ വീൽചെയർ, വാട്ടർ ബെഡ്, കട്ടിൽ, മരുന്നുകൾ, ബെഡ്ഷീറ്റ് എന്നിവ സ്വീകരിച്ച് അവിശ്യക്കാരിലേക്ക് എത്തിക്കുന്ന പദ്ധതിയിലേക്ക് ആദ്യ വീൽചെയർ കൊരട്ടി എം.എ.എം.എച്ച് ഹൈയ്യർ സെക്കൻ്ററി വിദ്യാലയത്തിലെ എൻ.എസ്.എസ്. യൂണിറ്റ് സമ്മാനിച്ചു. പദ്ധതിയിലേക്ക് വാട്ടർ ബെഡും ലഭ്യമായി.
അഭയം പദ്ധതിയുടെ ഉദ്ഘാടനം കൊരട്ടി എം.എ.എം.എച്ച്.എസ് ഹൈയർ സെക്കൻ്ററി പ്രിൻസിപ്പാൾ രതീഷ്.ആർ.മെനോൻ നിർവ്വഹിച്ചു.വാർഡ് മെമ്പർ അഡ്വ.കെ.ആർ.സുമേഷ് അധ്യക്ഷത വഹിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഞ്ജു.ഇ.എം. യൂണിറ്റ് സെക്രട്ടറി ജെഫിൻ ജസ്റ്റിൻ, മാധവ് സംസാരിച്ചു.എൻ.എസ്.എസ് യൂണിറ്റിൻ്റെ ഈ വർഷത്തെ ദത്ത് ഗ്രാമമായി പാറക്കൂട്ടം വാർഡിനെ തിരഞ്ഞെടുത്തതായി ചടങ്ങിൽ പ്രഖ്യാപിച്ചു.