Site icon Ente Koratty

കൊരട്ടിയിൽ നടന്ന ആദ്യകോവിഡ് മരണശവ സംസ്കാര കർമ്മത്തിനു നേതൃത്വം- ഉത്തമ മാതൃക – സമരിറ്റിൻ വളന്റിയഴ്സ്

കൊരട്ടി സെൻറ്.മേരീസ് ഫൊറോന പള്ളിയിൽ ആദ്യമായി നടന്ന കോവിഡ് മരണശവസംസ്കാര കർമ്മത്തിനു കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചു,നേതൃത്വം നൽകിയ ഇടവകയിലെ സമരറ്റിൻ വള്ന്റിയേഴ്‌സ് എല്ലാവരുടെയും പ്രശംസക്ക് പാത്രമായി. മൃതസംസ്കാര ചടങ്ങ് തിങ്കളാഴ്ച 21.12.2020 ഉച്ചകഴിഞ്ഞ് 2.30 ന് കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടന്നു.

കൊരട്ടി സെന്റ്. മേരീസ് പള്ളി ഇടവക സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ബെന്നി ജോസഫ് ഊക്കൻ,K.C.ഷൈജു, തോംസൺ ചിറമേൽ, നീറോ ജോർജ് പള്ളിപ്പാടൻ, ബാബു ആട്ടോക്കാരൻ, ജോയി പള്ളിപ്പാടൻ എന്നിവരാണ് ഈ ഉദാത്തമായ കർമ്മത്തിനു പിന്നിൽ പ്രവർത്തിച്ചത്. കോവീടിന്റ ഈ സാഹചര്യത്തിൽ വളരെ മാതൃകപരമായ ഈ കർമ്മത്തിനു മുന്നോട്ട് വന്ന ഇവർക്ക് ‘എന്റെ കൊരട്ടി’ യുടെ പ്രേത്യേക അഭിനന്ദനങ്ങൾ.

Exit mobile version