Site icon Ente Koratty

രക്തദാനം- മഹാദാനം’ -ആപ്പ് തയാറാക്കി -MAMHSS കൊരട്ടിയിലെ വിദ്യാർത്ഥികൾ

കൊരട്ടി : രോഗങ്ങളും അസുഖങ്ങളും ഈ കൊറോണക്കാലത്ത് നമ്മുടെ ഒരു പേടിസ്വപ്നമാണ്. ഒരു തുള്ളി രക്തത്തിന് ഒരു ജീവന്റെ വിലയുള്ള ഈ സമയത്ത് ആധുനിക സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ ഈ ആശങ്കകൾക്ക് ആശ്വാസം പകരുകയാണ് ആണ് ഒരുകൂട്ടം വിദ്യാർത്ഥികൾ കൾ.

M AM H S S ലെ NSS വോളണ്ടിയേഴ്സ് ആണ് ഈ മഹത്തായ ആയ ആശയത്തിനു പിന്നിൽ. എല്ലാ വർഷവും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു കൊണ്ട് സമൂഹത്തിന് മുൻപിൽ മാതൃക സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന MAM HSS ലെ NSS വോളണ്ടിയേഴ്സ് ആണ് രക്തദാനം എന്ന് ഈ ആശയത്തെ മുറുകെപ്പിടിച്ചുകൊണ്ട് അതിനായി ഒരു മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്. പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി കളായ കൃഷ്ണദേവ് P.V. , ശ്രീഹരി K. , ആസ്റ്റൽ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ഈ ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്. ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്നും എല്ലാവർക്കും സൗജന്യമായി ആയി ഡൗൺലോഡ് ചെയ്യാവുന്നതും രക്ത ദാതാവിനെ കണ്ടെത്താവുന്നതാണ്. അതോടൊപ്പം തന്നെ രക്തദാനത്തിനു സന്നദ്ധനായവർക്കു വളരെ എളുപ്പം ആപ്ലിക്കേഷനിൽ രജിസ്ട്രേഷൻ നടത്താവുന്നതുമാണ്.

വിദ്യാർത്ഥികളുടെ ഈ ആശയത്തിന് പൂർണ്ണ പിന്തുണ നൽകിക്കൊണ്ട് MAM HSS പ്രിൻസിപ്പൽ രതീഷ് ആർ മേനോനും സഹപ്രവർത്തകരും ഒപ്പമുണ്ട്.
ആപ്പ് പ്ലെയ്സ്റ്റോറിൽ നിന്നു ഡൌൺലോഡ് ചെയ്യുവാനായി താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക.

https://play.google.com/store/apps/details?id=io.kodular.krishnadevvijayan.Blood_Camp

Exit mobile version