ചാലക്കുടി : കർഷകന്റെ ന്യായമായ ആവശ്യങ്ങൾ എന്തു വിലകൊടുത്തും എന്നും സംരക്ഷിക്കപെടേണ്ടതാണ്. ഡൽഹിയിലെ കർഷകസമരത്തിനു എല്ലാം പിന്തുണയും പ്രഖ്യാപിച്ചുകൊണ്ടു ‘വൺ ഇന്ത്യ വൺ പെൻഷൻ’ (OIOP), ചാലക്കുടിയിൽ ധർണയും സമ്മേള്ളനവും നടത്തി. OIOP സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ തോമസ്, ധർണ ഉത്ഘാടനം ചെയ്തു.
നിയോജകമണ്ഡലം സെക്രട്ടറി ഷമീർ മേത്തർ,
പ്രസിഡന്റ് ജിന്നെറ്റ് മാത്യു, ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോസ് ആറ്റുപുറം, Adv.പോൾസൺ കെ. പി (ജില്ലാ ലീഗൽ സെൽ കൺവീനർ), സ്റ്റെല്ല വർഗീസ് (വനിതാ വിഭാഗം കൺവിനർ) എന്നിവർ പ്രസംഗിച്ചു.