Site icon Ente Koratty

ജനാധിപത്യത്തിന്റെ മാനവികത- വിജയപരാജയങ്ങൾ ക്കപ്പുറം-വേറിട്ട മാതൃക

കൊരട്ടി : തന്റെ പരാജയത്തിലും ജനാധിപത്യത്തിന്റെ മാനവിക മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടു, തന്റെ എതിർസ്ഥാനാർത്ഥി ചാക്കപ്പൻ പോൾ വെളിയത്തിന്റെ വിജയത്തെ അഭിനന്ദിച്ചും സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടും, പതിനേഴാം വാർഡ് LDF സ്ഥാനാർഥിയായിരുന്ന അഡ്വ. പോളി ജേക്കബ് നാലപ്പാട്ട്, വേറിട്ട മാതൃകയാവുന്നു.

തെരഞ്ഞെടുപ്പും കക്ഷി രാഷ്ട്രിയ പ്രസ്ഥാനങ്ങളും, വ്യത്യസ്ത അഭിപ്രായങ്ങളും- ഭിന്നിപ്പിന്റെയും സ്വാർത്ഥ താല്പര്യങ്ങളുടെയും സ്വരമല്ല, മറിച്ചു എല്ലാവരുടെയും നന്മക്കും സ്വസ്ഥമായ ജീവിത്തിനും ഉതകുന്ന നേരിന്റെ ചവിട്ടുപടികളാണ് എന്ന വലിയ സന്ദേശമാണ് – കൊരട്ടി പഞ്ചായത്ത്‌ പതിനേഴാം വാർഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്ത തന്റെ മെസ്സേജിലൂടെ അഡ്വ. പോളി ജേക്കബ് നാലപ്പാട്ട് നൽകുന്നത്. ഈ ഉദാത്തമാതൃകക്കു ‘എന്റെ കൊരട്ടി’ യുടെ ഹൃദ്യമായ അഭിനന്ദനങ്ങൾ. നാടിന്റെ നന്മക്കായി നമുക്ക് ഒരുമിച്ചു മുന്നേറാം.

ശ്രീ പോളി ജേക്കബ് നാലപ്പാട്ടിന്റെ വാട്സ്ആപ് കുറിപ്പുകൾ..

“എന്റെ സുഹൃത്തും ഈ വാർഡിലെ മെമ്പറുമായി തിരഞ്ഞെടുക്കപ്പെട്ട ശ്രി. ചാക്കപ്പൻ പോൾ വെളിയത്തിന് എല്ലാവിധ അഭിനന്ദനങ്ങൾ. ഈ വാർഡിന്റെ വികസന പ്രവർത്തനങ്ങളിൽ തുടർന്നും എന്റെ എല്ലാവിധ സഹായസഹകരണങ്ങൾ ഉണ്ടാകുമെന്നും ഉറപ്പ് നൽകുന്നതോടൊപ്പം നിങ്ങളുടെ ന്യായവും വ്യക്തിപരവുമായ ആവശ്യങ്ങളിൽ നിങ്ങൾക്ക് സഹായിയായി ഞാൻ ഉണ്ടാകും .

ഒരിക്കൽകൂടി എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞുകൊണ്ട്,

സ്നേഹപൂർവ്വം ,
അഡ്വ . പോളി ജേക്കബ്
LDF സാരഥി, വാർഡ് – 17, കൊരട്ടി”

Exit mobile version