കൊരട്ടി പഞ്ചായത്തിലെ പതിനാറാം വാർഡ് (ദേവമാതാ ഹോസ്പിറ്റൽ – ആറാം തുരുത്തു ഭാഗം ) മെമ്പറായിരുന്ന റാണി പോളിന്റെ നിര്യാണത്തെ തുടർന്നു 2014 ൽ നടന്ന ബൈഇലെക്ഷനിൽ കോൺഗ്രസിനെ പ്രതിനിധികരിച്ചു മത്സരിച്ചു വിജയിച്ച ജെയ്നി ജോഷി, ഏകദേശം 9 മാസക്കാലം പതിനാറാം വാർഡിന്റെ മെമ്പറായി. എന്നാൽ 2015ലെ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നു, ജനറൽ വാർഡായിരുന്ന പതിനാറാം വാർഡിൽ നിന്നും സ്വതന്ത്രയായി മത്സരിച്ചു, അവർ ഇരു മുന്നണികളെയും പാരാജയപ്പെടുത്തി വിജയിച്ചു.
ഇരുമുന്നണികൾക്കും ഭൂരി പക്ഷം ഇല്ലാതിരുന്ന 2015- ലെ തിരഞ്ഞെടുപ്പിൽ, നറുക്കെടുപ്പിലൂടെ മൂന്ന് വർഷക്കാലം കൊരട്ടി പഞ്ചായത്തിന്റെ വൈസ് പ്രെസിഡന്റായും ജെയ്നി ജോഷി പ്രവർത്തിച്ചു. ഇപ്പോൾ 2020ലും പതിനാറാം വാർഡിൽ നിന്നും സ്വന്തന്ത്രയായി മത്സരിച്ചു എല്ലാം മുന്നണികളെയും പരാജയപെടുത്തി വീണ്ടും വിജയിക്കാൻ കഴിഞ്ഞത് ജനസമിതിയുടെയും വാർഡ് മെമ്പർ എന്ന നിലയിൽ നടത്തിയ സ്തുത്യര്‍ഹമായ പ്രവർത്തനങ്ങളുടെയും ജനസമിതിയുടെയും വലിയ അംഗീകാരമാണ്.വീഡിയോ കാണുക..