കൊരട്ടി: തിരുമുടിക്കുന്ന് പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം വൊളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ഇലക്ഷന് നടക്കുന്ന സ്കൂള്‍ കവാടത്തില്‍ കോവിഡിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി പ്രതീകാത്മകമായി പ്രതിമ സ്ഥാപിച്ചു.
വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ച് സ്ഥാപിതമായ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ഈ ബോധവല്‍ക്കരണ പരിപാടി ജനശ്രദ്ധ ആകര്‍ഷിച്ചു. ചങ്ങല ബന്ധിതനായി മാസ്ക് ധരിച്ച് നില്ക്കുന്ന പ്രതിമ എന്‍.എസ്.എസി ന്റെ ‘തനതിടം ‘ പരിപാടിയനുസരിച്ചാണ് സംഘടിപ്പിച്ചതെന്ന് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ടി.ജെ. സിജൊയും പ്രോഗ്രാം ഓഫീസര്‍ ജോസ്മാത്യുവും പറഞ്ഞു.
കോവിഡിനെതിരെയുള്ള ഈ പ്രചരണ പരിപാടി സംഘടിപ്പിച്ച എന്‍.എസ്.എസിനെ സ്കൂള്‍ മാനേജരും തിരുമുടിക്കുന്ന് ഇടവക വികാരിയുമായ ഫാ. ജോസ് ചോലിക്കര അഭിനന്ദിച്ചു.