Site icon Ente Koratty

ഇടതുപക്ഷ പ്രചരണത്തിനായി കലാസന്ധ്യ അരങ്ങേറി

കൊരട്ടി ഗ്രാമപഞ്ചായത്ത് 8, 9 വാര്‍ഡുകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന ഷാജുമോന്‍ വേഴപ്പറമ്പന്‍, ലിജൊജോസ് എന്നിവരുടെ പ്രചരണാര്‍ത്ഥം തിരുമുടിക്കുന്ന് ക്ലബ്ബ് പരിസരത്ത് കലാസന്ധ്യ അരങ്ങേറി. നിരവധി ചിത്രകാരന്മാര്‍, ഗായകര്‍, നടന്മാര്‍ തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തങ്ങളുടെ കലാപ്രകടനം നടത്തി.

ചിത്രകാരനായ കാർത്തികേയൻ മുരിങ്ങൂർ കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. സുരേഷ് മുട്ടത്തി, പ്രമോദ്, ജോഷ്വ മേലൂർ, സത്യൻ വട്ടലായി, ജോഷി തിരുമുടിക്കുന്ന്, വിഷ്ണു കോനൂർ, സഹദേവൻ വാലുങ്ങാമുറി, സുരേഷ് എന്നിവർ ചിത്രം വരച്ചു. പ്രദീപൻ കടവന്ത്രയുടെ നേതൃത്വത്തിൽ ഗാനസന്ധ്യയും ഒരുക്കി.

എൽ.ഡി. എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിക്കായി ടി.സി ഗോപി, ബാബു ജോസഫ്‌, എ.എ. ബിജു, ബെന്നി വല്ലൂരാൻ, ഫാസ്ക് പ്രസിഡന്റ് ദിജേഷ്, അജിത് പി ആച്ചാണ്ടി തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. കോവിഡ് മാനദണ്ധങ്ങള്‍ പാലിച്ചുകൊണ്ടാണ് ഗാനസന്ധ്യ അരങ്ങേറിയത്.

Exit mobile version