കൊരട്ടി: ചാലക്കുടിപ്പുഴയിലെ തുമ്പൂര്‍മുഴി റിവര്‍ ഡൈവേര്ഷന് സ്കീമിലുള്ള കനാലുകള്‍ മെയിന്റനന്‍സ് നടത്താത്തതുകൊണ്ട് നശിക്കുന്നതായി പരാതി. ഇറിഗേഷന്‍ കനാലുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതുകൊണ്ട് കനാലില്‍ വെള്ളമില്ലാതെ കുടിവെള്ളത്തിനുപോലും ബുദ്ധിമുട്ടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇടതുകര കനാലിലെ കൊരട്ടി കിഴക്കുംമുറി ബ്രാഞ്ചുകനാല്‍ കാടുപിടിച്ച് മൂടികിടക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും പാഴ് വസ്തുക്കളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ് കനാല്‍. മുന്‍കാലങ്ങളില്‍ കരാറുകാരാണ് പണി നടത്തിയിരുന്നതെങ്കിലും പിന്നീടത് തൊഴിലുറപ്പ് പദ്ധതി പ്രകാരം കുടുംബശ്രീ പ്രവര്‍ത്തകരായി. എന്നാല്‍ ഇപ്പോള്‍ അത് അവരെ ഏല്പിക്കുന്നില്ലത്രെ.
കനാലില്‍ വെള്ളമില്ലാത്തതുകൊണ്ട് കിണറുകളിലെ വെള്ളം വറ്റി നാട്ടുകാര്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുകയാണ്. ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍. ആയതിനാല്‍ അടിയന്തിരമായി അധികാരികള്‍ കനാലുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള നടപടികള്‍ എടുക്കണമെന്നും കനാലിലൂടെ വെള്ളം തുറന്നുവിടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.