Site icon Ente Koratty

കൊരട്ടി ഫൊറോന വിശ്വാസ പരിശീലന വെബ്ബ് ഫെസ്റ്റ് സമാപിച്ചു

തിരുമുടിക്കുന്ന് : കൊരട്ടി ഫൊറോന വിശ്വാസ പരിശീലന വിഭാഗം ഫൊറോനയിലെ പള്ളികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ മത്സരങ്ങള്‍ വെബ്ബ് ഫെസ്റ്റ് 2020 സമാപിച്ചു. ഓണ്‍ലൈന്‍ ആയി നടത്തിയ മത്സരങ്ങളുടെ വിജയികളെ കൊരട്ടി ഫൊറോന വികാരി ഫാ. ജോസ് ഇടശ്ശേരി പ്രഖ്യാപിച്ചു. ഫൊറോന ഡയറക്ടർ ഫാ. സജോ പടയാട്ടി അദ്ധ്യക്ഷത വഹിച്ചു. തിരുമുടിക്കുന്ന് ചെറുപുഷ്പം ഇടവക 403 പോയിന്‍റ് നേടി ഒന്നാം സ്ഥാനത്തെത്തി ഓവറോള്‍ ചാമ്പ്യന്‍മാരായി. മേലൂര്‍ സെന്‍റ് ജോസഫ് ഇടവക രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനം നേടിയ തിരുമുടിക്കുന്ന് ഇടവകയിലെ വിദ്യാര്‍ത്ഥികളെ വികാരി ഫാ. ജോസ് ചോലിക്കര അഭിനന്ദിക്കുകയും അതിനായി പ്രവര്‍ത്തിച്ച അസിസ്റ്റന്‍റ് വികാരി ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണിൽ, ഹെഡ്മാസ്ട്രർ ഫിജോ പയ്യപ്പിള്ളി, കൺവീനർ സിസ്റ്റര്‍ ലിൻസി എസ്.എസ്.എസ്, റെക്കോഡിങ്ങ് നടത്തിയ ജോയൽ, ജെസ്ബിൻ എന്നിവര്‍ക്കും നേതൃത്വം നൽകിയ അദ്ധ്യാപകര്‍ക്കും പങ്കെടുത്ത എല്ലാ വിദ്യാർത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും നന്ദി പറയുകയും ചെയ്തു.

Exit mobile version