Site icon Ente Koratty

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് തിരുമുടിക്കുന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍

കൊരട്ടി : തിരുമുടിക്കുന്ന് പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്കൗട്ട് ആന്‍റ് ഗൈഡ് വിദ്യാർത്ഥികൾ ഗാന്ധിഗ്രാം കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററില്‍ ഉപയോഗിക്കുന്നതിനായി മാസ്ക്, സാനിറ്റിസിർ, എ4 പേപ്പർ, സർജിക്കൽ ക്യാപ് എന്നിവ നല്‍കി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കൊരട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.വി. സാബിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് കോവിഡ് പ്രതിരോധത്തിനായുള്ള സാധനങ്ങള്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. പ്രദീപ്‌കുമാർ സ്കൗട്ട്മാസ്റ്റർ ലമജോസ്, ഗൈഡ് ക്യാപ്റ്റൻ സിനി ആന്റണി, സ്കൗട്ട് ആന്‍റ് ഗൈഡ് വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Exit mobile version