Site icon Ente Koratty

ഈ കോവിഡ്കാലത്തും M.A.M.ഹൈസ്കൂൾ കൊരട്ടിയുടെ യുവജനോത്സവം മുടങ്ങിയില്ല

കൊരട്ടി : M.A.M.ഹൈസ്കൂളിന്റെ ഈ വർഷത്തെ സ്ക്കൂൾ യുവജനോത്സവം Online ൽ വളരെ ആഘോഷപൂർവ്വം ഒക്റ്റോബർ 26,27,28 ദിവസങ്ങളിൽ നടത്തുകയുണ്ടായി .മത്സരങ്ങളുടെ ഉത്ഘാടനം ഗൂഗിൾ മീറ്റ് വഴി പ്രശസ്ത യുവ സിനിമാ താരം ധീരജ് ഡെന്നി നിർവ്വഹിച്ചു.

പ്രസ്തുത യോഗത്തിൽ ഹെഡ്‌മിസ്ട്രസ് മേരി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് നൈജൊ മാസ്റ്റർ സ്വാഗതവും, മാതൃസംഘം ചെയർപേഴ്സൻ സൗമ്യ പ്രഭാകരൻ, OSA പ്രസിഡന്റ് E.A.സത്യദാസ്, ആശംസകളും സ്റ്റാഫ് സെക്രട്ടറി പോൾ ജെയിംസ് മാസ്റ്റർ നന്ദിയും അർപ്പിച്ചു.
100 ഓളം പേർ ഓൺലൈൻ ഉത്ഘാടന മീറ്റിംഗിലും
300 ഓളം കുട്ടികൾ മത്സരങ്ങളിലും പങ്കെടുത്തു.

വീഡിയോ കാണുക..

School Youth Festival 2020  |  Online Competition  |  M.A.M.H.S Koratty
FacebookTwitterWhatsAppLinkedInShare
Exit mobile version