Site icon Ente Koratty

യുനെസ്കോ അംഗീകരിച്ച ‘മുടിയേറ്റിന്റെ ‘ കൊരട്ടി പെരുമ

കൊരട്ടി : യുനെസ്കോ അംഗീകരിച്ച അനുഷ്ടാന കലയായ മുടിയേറ്റ്, കൊരട്ടി സ്വദേശിയായ വര്ണാട്ട് കുറുപ്പിലൂടെ ലോകമറിഞ്ഞു. ഈ അനുഷ്ടാന കലയുടെ ഐതിഹ്യത്തെ കുറിച്ചും പാരമ്പര്യത്തെ കുറിച്ചും വാര്ണട്ടു കുറുപ്പ് ആശാൻ വിവരിക്കുന്നു. കാലത്തെ അതിജീവിക്കുന്ന ഈ അനുഷ്ടാന കല തന്റെ പിൻതലമുറക്കാരിലൂടെ ഭദ്രമാക്കുവാനും ഇദ്ദേഹത്തിന് കഴിഞ്ഞു. മകനും മുടിയേറ്റ് കലാകാരനുമായ രമേഷ് കുറുപ്പിനാണ് ഈ വർഷത്തെ ഫോക്‌ലോർ അക്കാദമി അവാർഡ് ലഭിച്ചത്.

ഈ കോവിഡ് കാലഘട്ടത്തിലും ഈ കലാരൂപത്തിന്റെ പ്രസക്തിയെ കുറിച്ചുള്ള റെൻസ്‌തോമസിന്റെയും ദേവദാസ് മാസ്റ്ററുടെയുടെയും ചോദ്യങ്ങൾക്കു കാര്യകാരണ സഹിതം യുക്തിയിൽ അധിഷിതമായ മറുപടികൾ കൊണ്ടു ‘കാലത്തെ അതിജീവിക്കുന്ന ‘ മുടിയേറ്റ് എന്ന അനുഷ്ഠാന കലാരൂപത്തിന്റെ വിവിധ അർത്ഥതലങ്ങളെ കുറുപ്പാശാൻ അനാവരണം ചെയ്യുന്നു – പുതു തലമുറക്കായി.
വീഡിയോ കാണുക.

Exit mobile version