കൊരട്ടി :വ്യാപാരി ഹർത്താലിൽ കൊരട്ടിയിലെ മുഴുവൻ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഹോട്ടലുകൾ പോലും തുറക്കാത്ത സാഹചര്യത്തിൽ ‘പാഥേയം ‘ വഴിയാത്രക്കാർക്ക് ആശ്വാസമായി. 100ൽ പരം പൊതിച്ചോറുകളാണ് ‘പാഥേയം’ ഷെൽഫിൽ വ്യാപാരികളുടെ വീടുകളിൽ നിന്നും വിതരണം ചെയതത്. മർച്ചൻ അസോസിയേഷൻ പ്രസിഡണ്ട് ബെന്നി ജോസഫ് , സെക്രട്ടറി വി വി ഫ്രാൻസിസ്, വൈസ് പ്രസിഡൻറ് പോളി കെ ഒ, ട്രഷറർ പി വി വർഗീസ് പാഥേയം കോർഡിനേറ്റർമാരായ കെ എൻ വേണു, കെ സി ഷൈജു , ജയേഷ് , ദാസ് എന്നിവർ നേതൃത്വം നൽകി. കൊരട്ടി പോലീസ് സബ് ഇൻസ്പെക്ടർ ജോഷി വിശിഷ്ടഅതിഥിയായിരുന്നു.