Site icon Ente Koratty

കൊരട്ടിയിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി

കൊരട്ടി: യൂത്ത് കോൺഗ്രസ് കൊരട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. കൊരട്ടി ജംഗ്ഷനിൽ നടത്തിയ യോഗത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിധിൻപോൾ വല്ലൂരാന്‍ അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് ആൽബിൻ പൗലോസ് ഉത്ഘാടനം നടത്തി. റിട്ട.അസ്സിസ്റ്റന്റ് കമാൻഡൻറ് ടി. വി. പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് ഭാരവാഹികളായ ഫിൻസോ തങ്കച്ചൻ, ഡേവിസ് മാസ്റ്റർ, ലിജോയ് ചാമക്കാല എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സച്ചിൻ രാജ്, ആൽബർട്ട് ജോസ്, ജോഷി വല്ലൂരാൻ, ജോർജ് പയ്യപ്പിള്ളി, പി.പി.സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫിൻസോ തങ്കച്ചൻ ചൊല്ലികൊടുത്ത പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി. ബിജോയ് പേരെപ്പാടൻ നന്ദി പറഞ്ഞു.

Exit mobile version